വിറ്റാമിൻ, ധാതുക്കൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ് കിവി പഴം.
കിവിപ്പഴത്തിലെ പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ഇവയിലടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ മുടിയുടെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. കിവിയിലെ ചെമ്പ് മുടി വളർച്ചയ്ക്ക് ഗുണം ചെയ്യും.
കിവിയിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, വിറ്റാമിൻ ഇ, ഫോളേറ്റ് എന്നിവ അസ്ഥികളുടെ ആരോഗ്യത്തിന് സഹായിക്കുന്നു.
കിവിപ്പഴത്തിൽ അടങ്ങിയിട്ടുള്ള ഡയറ്ററി ഫൈബർ ദഹനത്തിന് സഹായിക്കുന്നു.
കിവി പഴത്തിൽ വാർദ്ധക്യവും ചർമ്മത്തിലെ ചുളിവുകളും തടയാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.