ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
വെള്ളക്കടല, ബ്ലാക്ക് ബീൻസ് തുടങ്ങിയവ നാരുകളുടെ സമ്പന്നമായ ഉറവിടമാണ്. ഇത് ദഹനത്തിന് ഗുണം ചെയ്യുന്നു.
ഓട്സ്, ബ്രൌൺ റൈസ്, ക്വിനോവ തുടങ്ങിയവ ദഹനത്തിന് സഹായിക്കുന്ന നാരുകളാൽ സമ്പന്നമാണ്.
ആപ്പിൾ, പിയർ, ബെറിപ്പഴങ്ങൾ എന്നിവ വലിയ അളവിൽ നാരുകൾ അടങ്ങിയവയാണ്. ഇവ ദഹനം മികച്ചതാക്കാനും കുടലിൻറെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.
ബ്രോക്കോളി, ബ്രസൽസ് സ്പ്രൌട്ട്സ്, കാരറ്റ് എന്നിവ ഫൈബർ സമ്പുഷ്ടമാണ്. ഇവ ദഹനത്തിന് ഗുണം ചെയ്യുന്നു.
ബദാം, ചിയ സീഡ്, ഫ്ലാക് സീഡ് തുടങ്ങിയവ നാരുകളാൽ സമ്പന്നമാണ്. ഇവ ദഹനത്തിന് മികച്ചതാണ്.
ദഹനം മികച്ചതാക്കാൻ സഹായിക്കുന്ന നാരുകളും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണമാണ് മധുരക്കിഴങ്ങ്.
ക്രൂസിഫറസ് പച്ചക്കറി വിഭാഗത്തിൽപ്പെടുന്ന കാബേജ് നാരുകളാൽ സമ്പന്നമാണ്. ഇത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
നാരുകൾ ധാരാളമായി അടങ്ങിയ സൈലിയം ഹസ്ക് ദഹനം മികച്ചതാക്കാൻ സഹായിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.