വിരാട് മുതൽ ധോണി വരെ; ഫ്രാഞ്ചൈസികൾ നിലനിർത്തുന്ന സൂപ്പർ താരങ്ങൾ ഇവരെല്ലാം..
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
2008ലെ ആദ്യ ഐപിഎൽ മുതൽ വിരാട് ആർസിബിയുടെ ഭാഗമാണ്. 2013 മുതൽ 2021 വരെ ആർസിബിയുടെ ക്യാപ്റ്റനായിരുന്നു വിരാട്.
ഡൽഹി ക്യാപിറ്റൽസ്
ഐപിഎല്ലിലെ ആദ്യ മാച്ച് മുതൽ ഡൽഹി ക്യാപിറ്റൽസിന്റെ വിക്കറ്റ് കീപ്പർ ബാറ്ററാണ് ഋഷഭ്. ശ്രേയസ് അയ്യറിന് പകരക്കാരനായി 2021 മുതൽ അദ്ദേഹം ടീമിനെ നയിക്കാനാരംഭിച്ചു.
മുംബൈ ഇന്ത്യൻസ്
2008 മുതൽ 2013ൽ വിരമിക്കുന്നത് വരെ മുംബൈ ഇന്ത്യൻസിന്റെ ശക്തമായ കളിക്കാരനായിരുന്നു സച്ചിൻ ടെണ്ടുൽക്കർ. വിരമിച്ച ശേഷം മെന്ററായി അദ്ദേഹം ടീമിൽ തുടരുന്നു.
ചെന്നൈ സൂപ്പർ കിംഗ്സ്
ഐപിഎൽ ആദ്യ സീസൺ മുതൽ സിഎസ്കെയുടെ ഭാഗമാണ് ധോണി. അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയിൽ 5 ഐപിഎൽ കിരീടം ടീം നേടി. സിഎസ്കെ വിലക്ക് നേരിട്ട രണ്ട് വർഷം റൈസിങ് പുണെ സൂപ്പർ ജയന്റ്സിന്റെ ഭാഗമായിരുന്നു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
2012ൽ ഐപിഎൽ കളിക്കാരനായി എത്തിയത് മുതൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഭാഗമാണ് വെസ്റ്റ് ഇന്ത്യൻ താരമായ സുനിൽ നരെയ്ൻ. അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങൾ ടീമിനെന്നും മുതൽക്കൂട്ടാണ്.