Health News

ചില ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കുന്നത് പല വിധത്തിലുള്ള ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. അങ്ങനെ മുട്ടയോടൊപ്പം കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഉണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

Zee Malayalam News Desk
Oct 11,2024
';

പാൽ

മുട്ട കഴിച്ച ശേഷം പാൽ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്ന അഭിപ്രായമുണ്ട്. ഇത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. അതുപോലെ പലരും മുട്ട കഴിച്ചതിന് ശേഷം ചായയും കുടിക്കാറുണ്ട്, എന്നാൽ രണ്ടും ഒരുമിച്ച് കഴിക്കുന്നത് മലബന്ധത്തിന് വഴിവയ്ക്കും

';

സിട്രസ് പഴങ്ങൾ

മുട്ടയ്ക്കൊപ്പം ഓറഞ്ച്, ചെറുനാരങ്ങ, ​ഗ്രേപ്പ്ഫ്രൂട്ട് തുടങ്ങിയ സിട്രസ് പഴങ്ങൾ കഴിക്കുന്നത് അസിഡിറ്റി ഉണ്ടാകാനും ദഹനപ്രശ്നങ്ങൾക്കും കാരണമാകും.

';

പഞ്ചസാര

മുട്ടയോടൊപ്പം പഞ്ചസാര കഴിക്കുമ്പോൾ അവയിൽ നിന്ന് പുറത്തുവരുന്ന അമിനോ ആസിഡുകൾ‌ ശരീരത്തിൻ്റെ ആരോ​ഗ്യത്തിന് നല്ലതല്ല. അതുകൊണ്ട് ഈ കോമ്പിനേഷൻ ഒഴിവാക്കുന്നതാണ് നല്ലത്.

';

തൈര്

തൈരും മുട്ടയും പ്രോട്ടീനാൽ സമ്പുഷ്ടമായ ഭക്ഷണങ്ങളാണ്. അതുകൊണ്ട് ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ദഹനത്തെ സാരമായി ബാധിക്കും. ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

';

വാഴപ്പഴം

മുട്ടയുടെ കൂടെ വാഴപ്പഴം കഴിക്കുന്നത് ഒഴിവാക്കുക. മുട്ട കഴിച്ച ശേഷം വാഴപ്പഴം കഴിക്കുന്നത് ദഹനപ്രശ്‌നങ്ങൾ ഉണ്ടാക്കും. ഇത് കഴിക്കുന്നത് മലബന്ധം, അസിഡിറ്റി, കുടൽ പ്രശ്നങ്ങൾ എന്നിവയ്ക്കും കാരണമാകും.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story