ഭക്ഷണത്തിൽ ചേർക്കേണ്ട ആരോഗ്യകരമായ കൊഴുപ്പുകൾ ഏതെല്ലാമാണെന്ന് അറിയാം
ഭക്ഷണത്തിൽ ആരോഗ്യകരമായ കൊഴുപ്പുകൾ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്
സാൽമൺ പോലെയുള്ള കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഇവ ഹൃദയത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.
മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പന്നമാണ് അവോക്കാഡോ. ഇത് ഹൃദയത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. ഇത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാനും സഹായിക്കുന്നു.
നട്സ് ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പന്നമാണ്. ഇവയിൽ പ്രോട്ടീൻ, ഫൈബർ, വിറ്റാമിനുകൾ എന്നിവ അടങ്ങിയിരിക്കുന്നു.
ഇവയുടെ ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
ചിയ വിത്തുകൾ സസ്യാധിഷ്ഠിത ഒമേഗ3യുടെ മികച്ച ഉറവിടമാണ്. ഇവ ഫൈബർ, പ്രോട്ടീൻ, ആൻറി ഓക്സിഡൻറുകൾ എന്നിവയുടെ മികച്ച സ്രോതസാണ്.
സസ്യാധിഷ്ഠിത ഒമേഗ3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ് ഫ്ലാക്സ് സീഡ്സ്. ഇവയിൽ നാരുകളും ആൻറി ഓക്സിഡൻറുകളും അടങ്ങിയിരിക്കുന്നു.
വെളിച്ചെണ്ണയിൽ മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡുകൾ അടങ്ങിയിരിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.