വൈറ്റമിൻ ബിയുടെ കുറവ് പരിഹരിക്കാൻ മികച്ച ഭക്ഷണങ്ങൾ
വിറ്റാമിൻ ബിയുടെ അപര്യാപ്തത കുറയ്ക്കുന്നതിനും ആരോഗ്യം മികച്ചതാക്കുന്നതിനും സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
ബി6, ബി12 തുടങ്ങിയ ബി വിറ്റാമിനുകളാൽ സമ്പന്നമാണ് സാൽമൺ. ഇവ ഊർജ്ജം വർധിപ്പിക്കാനും തലച്ചോറിൻറെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.
ബി വിറ്റാമിനുകളാൽ സമ്പന്നമാണ് കോഴിയിറച്ചി. ഇത് ദഹനം മികച്ചതാക്കാനും നാഡീ പ്രവർത്തനം മികച്ചതാക്കാനും സഹായിക്കുന്നു.
ബി വിറ്റാമിനുകളുടെ മികച്ച ഉറവിടമാണ് മുട്ട. ഇവ ഊർജ്ജം വർധിപ്പിക്കാനും നാഡികളുടെ പ്രവർത്തനം മികച്ചതാക്കാനും സഹായിക്കുന്നു.
ഫോളേറ്റ് (ബി9), ബി2 തുടങ്ങിയ വിറ്റാമിനുകൾ അടങ്ങിയ ചീര പോഷകസമ്പുഷ്ടമായ ഭക്ഷണമാണ്.
ബദാമിൽ ബി2, ബി3 എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.
ഇതിൽ ബി 12 അടങ്ങിയിരിക്കുന്നു. ഇത് നാഡികളുടെ പ്രവർത്തനം മികച്ചതാക്കാനും മെറ്റബോളിസം മികച്ചതാക്കാനും സഹായിക്കുന്നു.
വിറ്റാമിൻ ബി5, ബി6 എന്നിവയാൽ സമ്പുഷ്ടമാണ് അവോക്കാഡോ. ഇത് ഊർജം ലഭിക്കാനും തലച്ചോറിൻറെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.