നമ്മുടെ അടുക്കളയിൽ സ്ഥിരമായി ഉണ്ടാകാറുള്ള ഒന്നാണ് വെളുത്തുള്ളി. വില അൽപ്പം കൂടുതലാണെങ്കിലും മിക്കവാറും കറികളിൽ അതില്ലെങ്കിൽ സ്വാദുണ്ടാകില്ല.
സ്വാദിനൊപ്പം തന്നെ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാണ് വെളുത്തുള്ളി എന്നുള്ളത് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. വെളുത്തുള്ളിയിൽ കാണപ്പെടുന്ന അലിസിൻ എന്ന പദാർത്ഥം രോഗാണുക്കൾക്കും വൈറസുകൾക്കുമെതിരെ പോരാടി രോഗത്തെ അകറ്റി നിർത്തുന്നു.
ദിവസവും ഉറങ്ങുന്നതിന് മുമ്പ് ഒരു അല്ലി വെളുത്തുള്ളി കഴിക്കുന്നതിൻ്റെ ഗുണങ്ങളെ കുറിച്ചറിയാം.
വെളുത്തുള്ളി പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഇത് രക്തസമ്മർദ്ദവും കൊളസ്ട്രോളും സ്വാഭാവികമായി കുറയ്ക്കുന്നു. അതിലൂടെ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയും.
പ്രകൃതിദത്തമായ ഡിറ്റോക്സ് ഏജൻ്റ് കൂടിയാണ് വെളുത്തുള്ളി. വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള അലിസിൻ കരളിന്റെ ശരിയായ പ്രവർത്തനത്തിന് സഹായിക്കും. ശരീരത്തിലെ കൂടുതൽ കൊഴുപ്പ് കത്തിച്ച് അമിത ഭാരം കുറയ്ക്കാനും ഇത് സഹായിക്കും.
വെളുത്തുള്ളിയിൽ ആൻ്റിഓക്സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്ട്രെസ് ചെറുക്കാനും ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നേരിടാനും സഹായിക്കുന്നു.
വെളുത്തുള്ളിയിൽ അമിനോ ആസിഡായ ട്രിപ്റ്റോഫാൻ അടങ്ങിയിട്ടുണ്ട്. ട്രിപ്റ്റോഫാൻ സെറോടോണിൻ എന്ന ന്യൂറോ ട്രാൻസ്മിറ്ററിൻ്റെ ഉത്പാദനത്തിന് സഹായിക്കുന്നു. ഇത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.
വെളുത്തുള്ളിയിലെ അല്ലിസിൻ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു. ഉറങ്ങുന്നതിന് മുമ്പ് വെളുത്തുള്ളി കഴിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധശേഷി കൂട്ടും.