ആഴ്ചയില്‍ എത്ര തവണ ഷേവ് ചെയ്യണം എന്നത് പല പുരുഷന്മാരുടെയും സംശയമാണ്
ദിവസവും ഷേവ് ചെയ്താല്‍ ചര്‍മ്മത്തിന് എന്തെങ്കിലും പ്രശ്നമുണ്ടാകുമോ? ഉത്തരം ഇതാ
എത്ര തവണ ഷേവ് ചെയ്യണം എന്ന കാര്യത്തില്‍ യാതൊരു തരത്തിലുള്ള നിര്‍ദ്ദേശങ്ങളുമില്ല എന്നതാണ് വാസ്തവം
താടി വളര്‍ത്തണോ അതോ ഷേവ് ചെയ്യണോ എന്നുള്ളത് ഓരോ വ്യക്തിയുടെയും താത്പ്പര്യമാണ്
എല്ലാ ദിവസവും ഷേവ് ചെയ്യുന്ന പുരുഷന്മാരുണ്ടെങ്കില് അവര്‍ ചര്‍മ്മ സംരക്ഷണത്തെ കുറിച്ച് അറിഞ്ഞിരിക്കണം
ഷേവ് ചെയ്യുമ്പോള്‍ ചര്‍മ്മത്തിന്റെ ഒരു പാളി നീക്കം ചെയ്യപ്പെടുന്നുണ്ട്. അത് പഴയ രൂപത്തിലാകാന്‍ സമയം ആവശ്യമാണ്
ദിവസേന ഷേവ് ചെയ്യുന്നതിന് പകരം രണ്ട് ദിവസം കൂടുമ്പോള്‍ ചെയ്യുന്നതാണ് നല്ലതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല