ഗർഭകാലത്ത് സ്ത്രീകളിൽ പലവിധ മാറ്റങ്ങളും ഉണ്ടാകാറുണ്ട്. അതിൽ ചിലത് അസ്വസ്ഥതകളും ബുദ്ധിമുട്ടുകളുമുണ്ടാക്കുന്നതാണ്. അത്തരത്തിൽ ഒന്നാണ് മോർണിംഗ് സിക്ക്നെസ് അഥവാ ഛർദ്ദി, ഓക്കാനം എന്നിവ.
ആദ്യത്തെ മൂന്ന് മാസമാണ് കൂടുതലായി സ്ത്രീകളിൽ ഈ പ്രശ്നം കാണാറുള്ളത്. ചിലർക്ക് പ്രസവം വരെയും ഉണ്ടാകാറുണ്ട്. ഗർഭകാലത്തുണ്ടാകുന്ന ഹോർമോൺ വ്യതിയാനം മൂലമാകാം ഇത്. മോർണിംഗ് സിക്ക്നെസിനെ എങ്ങനെ നേരിടാം?
നിർജ്ജലീകരണമുണ്ടായാൽ ഓക്കാനം കൂടുതൽ വഷളാകും. ജലാംശം നിലനിർത്താൻ ആവശ്യത്തിന് വെള്ളം കുടിക്കുക.
മോർണിംഗ് സിക്ക്നെസിനുള്ള പ്രകൃതിദത്ത പരിഹാരമാണ് ഇഞ്ചി. നിങ്ങൾക്ക് ഇഞ്ചി ചായ, ഇഞ്ചി മിഠായികൾ അല്ലെങ്കിൽ ഇഞ്ചി സപ്ലിമെന്റുകൾ കഴിക്കാവുന്നതാണ്. എന്നാൽ സപ്ലിമെന്റുകൾ കഴിക്കും മുൻപ്ഡോക്ടറെ സമീപിക്കുക.
ചില ഭക്ഷണങ്ങൾ അല്ലെങ്കിൽ മണം കാരണം ചില സ്ത്രീകളിൽ ഛർദ്ദി, ഓക്കാനം തുടങ്ങിയവയുണ്ടാകാം. ഇവ തിരിച്ചറിഞ്ഞ് ഒഴിവാക്കുക.
വിറ്റാമിൻ ബി 6 സപ്ലിമെന്റുകൾ ഗർഭകാലത്ത് ഓക്കാനം കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ സപ്ലിമെന്റുകൾ എടുക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കുക.
മൂന്ന് നേരം ഭക്ഷണം കഴിക്കുന്നത് മാറ്റി ഇടയ്ക്കിടെ ചെറിയ അളവിൽ ഭക്ഷണം കഴിക്കുന്ന ശീലം ഉണ്ടാക്കിയെടുക്കുക. ഇത് മോർണിംഗ് സിക്ക്നെസ് കുറയ്ക്കാൻ സഹായിക്കും.
ഈ സമയത്ത് ആവശ്യത്തിന് ഉറക്കവും വിശ്രമവും ഉറപ്പാക്കുക.