നിത്യവും ഒരു മുട്ട വീതം കഴിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കുട്ടികളുടെ കാര്യത്തിലും ഇത് അങ്ങനെ തന്നെയാണ്. കുട്ടികളുടെ ശരിയായ വളർച്ചയ്ക്ക് മുട്ട നൽകുന്നത് അനിവാര്യമാണ്.
കോളിൻ എന്ന പോഷകം അടങ്ങിയ ഭക്ഷണമാണ് മുട്ട. ഇത് കുട്ടികളിൽ തലച്ചോറിന്റെ വികസനത്തിനും ഓർമ്മശക്തി കൂട്ടുന്നതിനും സഹായിക്കും.
വിറ്റാമിൻ ഇ, സി, ല്യൂട്ടിൻ, സിസാന്തിൻ, സിങ്ക് എന്നിവയടങ്ങിയ മുട്ട കുട്ടികൾക്ക് കൊടുക്കുന്നത് അവരുടെ കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ ഡി മുട്ടയിൽ അടങ്ങിയിട്ടുണ്ട്.
മുട്ടയിലെ അവശ്യ അമിനോ ആസിഡുകൾ നഖങ്ങളുടെയും മുടിയുടെയും വളർച്ചയ്ക്ക് സഹായിക്കും.
വിറ്റാമിൻ എ,ഡി,ഇ കോളിൻ എന്നിവയടങ്ങിയിരിക്കുന്ന മുട്ട കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.
പ്രോട്ടീൻ ധാരാളം അടങ്ങിയ മുട്ട കുട്ടികളിലെ ഏകാഗ്രത വർധിപ്പിക്കുന്നു.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക