മധുരമില്ലാതെ എങ്ങനെയാണ് ദീപാവലി ആഘോഷിക്കുന്നത്. ഈ ദീപാവലിക്ക് നമ്മുക്ക് എളുപ്പത്തിൽ തയ്യാറാക്കാം എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഗജർ കാ ഹൽവ അഥവാ കാരറ്റ് ഹൽവ
കാരറ്റ് ചിരകിയത്, പാൽ, നെയ്യ്, പഞ്ചസാര, നട്സ്, ഏലയ്ക്ക പൊടി എന്നീ ലളിതമായ ചേരുവകൾ കൊണ്ട് നമ്മുക്ക് കാരറ്റ് ഹൽവ തയ്യാറാക്കാം.
അടിഭാഗം കട്ടിയുള്ള പാത്രത്തിൽ ചിരകി വച്ചിരിക്കുന്ന കാരറ്റും പാലും കൂടി ചേർത്ത് വേവിക്കുക.
പാൽ കാരറ്റുമായി നന്നായി ചേർന്നതിന് ശേഷം പഞ്ചസാര ഇതിലേക്ക് ചേർക്കുക. ഹൽവ കട്ടിയാകുന്നത് വരെ പാകം ചെയ്യുക.
കാരറ്റ് ഹൽവയ്ക്ക് ഒരു നല്ല മണവും രുചിയും ലഭിക്കാനായി കുറച്ച് ഏലയ്ക്ക പൊടി ഇതിലേക്ക് ചേർക്കുക.
കാരറ്റ് ഹൽവയ്ക്ക് കൂടുതൽ സ്വാദ് ലഭിക്കാനും മൃദുവാകാനും ഇതിലേക്ക് ആവശ്യത്തിന് നെയ്യ് ചേർത്ത് കൊടുക്കുക.
നമ്മൾ തയ്യാറാക്കിയിരിക്കുന്ന കാരറ്റ് ഹൽവ എല്ലാവർക്കും വിളമ്പുന്നതിന് മുമ്പ് അലങ്കരിക്കാനായി ഒരു പാത്രത്തിലേക്ക് മാറ്റി, അതിലേക്ക് നട്സും ഏലയ്ക്കയും ചേർക്കുക.
ദീപാവലി ആഘോഷങ്ങളിൽ ചൂടോടെ നമ്മൾ തയ്യാറാക്കിയ കാരറ്റ് ഹൽവ എല്ലാവർക്കും വിളമ്പികൊടുക്കാം.