വേർപിരിയൽ അത് എപ്പോഴും വേദന നിറഞ്ഞ ഒന്നാണ്. ആത്മാർത്ഥമായ ബന്ധങ്ങളിൽ ബ്രേക്കപ്പ് വന്നാൽ അത് നമ്മളെ മാനസികമായും ശാരീരികമായും തളർത്തിക്കളയും. പ്രണയബന്ധമായാലും വിവാഹബന്ധമായാലും എല്ലാം ബ്രേക്കപ്പ് വളരെ പ്രയാസകരമാണ്.
ഇങ്ങനെ സംഭവിക്കുമ്പോൾ പലരും വിഷാദ രോഗത്തിന് വരെ അടിമപ്പെട്ട് പോകുന്നു. എന്തിനെയും അതിജീവിച്ച് മുന്നോട്ട് പോകുക എന്നതാണ് ജീവിതത്തിൽ പ്രധാനം.
ബന്ധത്തിന്റെ ഓർമകളിൽ നിന്ന് പുറത്തുകടക്കുകയാണ് വേണ്ടത്. അതിന് സഹായിക്കുന്ന ചില കാര്യങ്ങൾ അറിയാം.
ബ്രേക്കപ്പ് ആയിക്കഴിഞ്ഞാൽ ആദ്യം തന്നെ കോണ്ടാക്ട് ഉപേക്ഷിക്കുക. ഓർമകളിൽ നിന്ന് മോചനം നേടാൻ ഇത് സഹായകമാണ്.
ഏതെങ്കിലും ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുക. അത് മുൻ പാർട്ണറുമായുള്ള ഓർമകൾ മറക്കാൻ സഹായകമാണ്.
ബ്രേക്കപ്പ് ആയിക്കഴിഞ്ഞാൽ കൂടുതലും ഒറ്റയ്ക്കിരിക്കാതിരിക്കാൻ ശ്രദ്ധിക്കുക. സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കുമ്പോൾ അത്രയും സമാധാനം ഉണ്ടാകും.
മുൻ പാട്‌ണറിനൊപ്പമുണ്ടായിരുന്ന സമയത്തെ ഓർമകളെ മുഴുവനായും ഒഴിവാക്കി പുതിയൊരു അന്തരീക്ഷം ഉണ്ടാക്കിയെടുക്കേണ്ടത് പ്രധാനമാണ്. അവരുടെ ഓർമകളുണർത്തുന്ന സാധനങ്ങളെല്ലാം ഉപേക്ഷിക്കുക.