മുഖത്തെ ചുളിവുകൾ നിങ്ങളെ അലട്ടുന്നുണ്ടോ? വീട്ടിലുണ്ട് പരിഹാരം!
ചർമ്മത്തിൽ വരകളും ചുളിവുകളും പ്രത്യക്ഷമാകുന്നത്, ചർമ്മം അയഞ്ഞു തൂങ്ങുന്നത് എന്നിവയെല്ലാം പലരെയും അലട്ടുന്ന കാര്യങ്ങളാണ്. എന്നാൽ വീട്ടിലുള്ള ചില പദാർത്ഥങ്ങൾ ഉപയോഗിച്ച് തന്നെ ഇവയ്ക്ക് പരിഹാരം വരുത്തിയാലോ....
കറ്റാർവാഴ ജെൽ നേരിട്ട് പുരട്ടി പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. ചർമ്മത്തിലെ ചുളിവുകൾ മാറ്റാൻ ഇത് നല്ലതാണ്. ആഴ്ചയിൽ കുറഞ്ഞത് മൂന്ന് തവണയെങ്കിലും ഇത് ചെയ്യാം.
എല്ലാ ദിവസവും രാത്രി വെളിച്ചെണ്ണ ഉപയോഗിച്ച് ചർമ്മം മസ്സാജ് ചെയ്യുന്നത് ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കാൻ സഹായിക്കും.
നന്നായി പഴുത്ത വാഴപ്പഴം ഉടച്ചെടുത്ത് 15 - 20 മിനിറ്റ് മുഖത്ത് പുരട്ടി കഴുകി കളയാം. ചുളിവിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന മാർഗ്ഗമാണിത്.
കുറച്ച് തേൻ കൊണ്ട് ചർമ്മത്തിൽ മസ്സാജ് ചെയ്ത് പത്തോ പതിനഞ്ചോ മിനിട്ടുകൾക്ക് ശേഷം കഴുകുന്നത് ചർമ്മത്തിന്റെ ഭംഗി നിലനിർത്താൻ സഹായിക്കും.
മുട്ട വെള്ള നന്നായി അടിച്ചെടുത്ത ശേഷം ചർമ്മത്തിൽ പുരട്ടി ഉണങ്ങി കഴിയുമ്പോൾ കഴുകി കളയാം. ഇത് ചർമ്മത്തിലെ വരകളും ചുളിവുകളും അകറ്റാൻ സഹായിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.