ചാണക്യ നീതി; ജീവിതത്തിൽ നിന്ന് ഇവരെ ഒഴിവാക്കാൻ സമയമായി!
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളായിരുന്നു ആചാര്യനായ ചാണക്യൻ.
ജീവിതത്തിൽ നിന്ന് ഈ മൂന്ന് പേരെ ഒഴിവാക്കിയാൽ മാത്രമേ വിജയം കൈവരിക്കാൻ സാധിക്കുകയുള്ളൂ എന്ന് ചാണക്യ നീതിയിൽ പരാമർശിച്ചിട്ടുണ്ട്.
അവരുടെ കൂട്ടത്തിൽ ഒരിക്കലും നിൽക്കാതെ അകലം പാലിക്കണമെന്ന് അദ്ദേഹം ഉപദേശിക്കുന്നു.
ഒരു വ്യക്തി ഒരിക്കലും വിഡ്ഢികളുടെ കൂട്ടത്തിൽ നിൽക്കരുത്. അവരുമായി സുഹൃദ്ബന്ധം സ്ഥാപിക്കരുതെന്ന് ചാണക്യൻ പറയുന്നു.
അല്ലാത്ത പക്ഷം ഭാവിയിൽ ദോഷമായി തീരാം. അത്തരം ആളുകൾ നിങ്ങളുടെ സമയം പാഴാക്കുക മാത്രമാണ് ചെയ്യുന്നത്.
അവർ എടുക്കുന്ന തെറ്റായ തീരുമാനങ്ങൾ കാരണം നിങ്ങൾക്ക് അർഹമായ വിജയം പോലും നഷ്ടമായേക്കാം.
എല്ലാത്തിലും തെറ്റുകൾ മാത്രം കണ്ടെത്തുകയും എപ്പോഴും കരയുകയും ചെയ്യുന്ന സുഹൃത്തുക്കൾ നിങ്ങൾക്കുണ്ടെങ്കിൽ അവരെ ഉപേക്ഷിക്കണമെന്ന് ചാണക്യൻ പറയുന്നു.
ഇത്തരക്കാരുടെ കൂടെ നിന്നാൽ നിങ്ങളുടെ ചിന്തകളെല്ലാം നെഗറ്റീവ് ആകുമെന്ന് ചാണക്യൻ പറയുന്നു.
നിങ്ങളെക്കാൾ ഉയർന്നവരാണെന്ന് കരുതി നിങ്ങളെ ബുദ്ധിമുട്ടിക്കുന്ന സ്ത്രീകളിൽ നിന്നും അകലം പാലിക്കുക. കാരണം അവരുടെ നുണകളും കയ്പേറിയ വാക്കുകളും വിഷം പോലെയാണ്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.