തൈറോയ്ഡ് ആണോ പ്രശ്നം? കഴിക്കാം ഈ ഭക്ഷണങ്ങൾ
തൈറോയ്ഡിന്‍റെ ആരോഗ്യത്തെ കാത്തുസൂക്ഷിക്കേണ്ടത് ശരീരത്തിന്‍റെ വളര്‍ച്ചയ്ക്കും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്കും വളരെ പ്രധാനമാണ്.
തൈറോയിഡിന്‍റെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ഡയറ്റിൽ ഉൾപ്പെടുത്താൻ ഇതാ ചില ഭക്ഷണപദാർത്ഥങ്ങൾ...
അയഡിന്‍, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
നെല്ലിക്കയിൽ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
കാത്സ്യം, ആരോഗ്യകരമായ കൊഴുപ്പ്, അയഡിന്‍ തുടങ്ങിയവ അടങ്ങിയ പാല്‍, തൈര്, ചീസ് തുടങ്ങിയവ തൈറോയിഡിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
പാചകത്തില്‍ തേങ്ങ ഉള്‍പ്പെടുത്തുന്നത് തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
മുട്ടയില്‍ അയഡിന്‍, സിങ്ക്, സെലീനിയം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ മുട്ട പതിവായി കഴിക്കുന്നതും തൈറോയിഡിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
അയഡിനും മറ്റ് വിറ്റാമിനുകളും അടങ്ങിയ നട്സും സീഡുകളും കഴിക്കുന്നതും തൈറോയ്ഡിന് നല്ലതാണ്. ഇതിനായി ബദാം, സൂര്യകാന്തി വിത്തുകള്‍, ഫ്ളക്സ് സീഡ് എന്നിവ കഴിക്കാം.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.