ഇക്കാര്യങ്ങളോർത്ത് ജീവിതകാലം മുഴുവന്‍ നിങ്ങൾക്ക് ദു:ഖിക്കേണ്ടി വരും!
സാമ്പത്തികം, ദാമ്പത്യം, പ്രണയം തുടങ്ങി ജീവിതത്തിന്റെ സമസ്തമേഖലകളെ കുറിച്ചും ചാണക്യന്റെ നീതി ശാസ്ത്രത്തില്‍ പറയുന്നുണ്ട്.
സമയത്തിന്റെ ശരിയായ വിനിയോഗം, പണത്തിന്റെ ഉപയോഗം, സൗഹൃദം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് ചാണക്യ നീതിയിൽ പ്രതിപാദിക്കുന്നു. ഒരാള്‍ തന്റെ ചോരത്തിളപ്പില്‍ എടുക്കുന്ന പല തീരുമാനങ്ങളും വാര്‍ദ്ധക്യത്തില്‍ ദു:ഖിക്കേണ്ടി വരുന്ന അവസ്ഥയുണ്ടാവും എന്നാണ് ചാണക്യന്‍ പറയുന്നത്.
ചാണക്യന്റെ അഭിപ്രായത്തില്‍ ഒരു വ്യക്തി ശരിയായ രീതിയില്‍ സമയം വിനിയോഗിക്കാത്ത ആളാണെങ്കിൽ അവരുടെ ജീവിതത്തില്‍ പിന്നീട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. മാത്രമല്ല ജീവിതത്തില്‍ പരാജയങ്ങളാണ് പിന്നീടങ്ങോട്ട് അവര്‍ ഏറ്റു വാങ്ങുകയും ചെയ്യുന്നത്.
പണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാത്ത വ്യക്തി വാര്‍ദ്ധക്യത്തില്‍ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരും എന്നാണ് ചാണക്യന്‍ പറയുന്നത്. മാത്രമല്ല ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ അറിയാത്തവരിലും പിന്നീട് ദു:ഖിക്കേണ്ട അവസ്ഥയുണ്ടാവുന്നു.
ചാണക്യന്റെ അഭിപ്രായത്തില്‍ ചെറുപ്പത്തില്‍ ചീത്ത കൂട്ടുകെട്ടില്‍ നിന്ന് അകന്ന് നില്‍ക്കാത്തവര്‍ക്ക് ജീവിതത്തില്‍ പിന്നീട് ദു:ഖിക്കേണ്ടി വരുന്നു. അവരുടെ ചീത്ത കൂട്ടുകെട്ടിന്റെ പ്രഭാവം ജീവിതകാലം മുഴുവന്‍ നിങ്ങളെ നിലനിര്‍ത്തുന്നു.
ചെറുപ്പത്തില്‍ അനാവശ്യമായ പ്രവര്‍ത്തികളിലും ജോലികളിലും ഏര്‍പ്പെടുന്നവരും ചില്ലറയല്ല. ഇത് പിന്നീട് ഇവരുടെ ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ചാണക്യന്റെ അഭിപ്രായത്തില്‍ സമയം ശരിയായി വിനിയോഗിക്കാന്‍ സാധിക്കാത്തവര്‍ക്ക് വാര്‍ദ്ധക്യം എന്നും പ്രതിസന്ധികളുടെ സമയം തന്നെയായിരിക്കും.
ഭാവിയെക്കുറിച്ച് ചിന്തിക്കാത്തവരെങ്കില്‍ അവര്‍ക്കും വാര്‍ദ്ധക്യത്തില്‍ ഖേദിക്കേണ്ടി വരുന്നു. പലപ്പോഴും ഇവരുടെ ജീവിതത്തിന്റെ പിന്നീടുള്ള ഘട്ടങ്ങള്‍ വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.