ഇഞ്ചി ജീരക ചായ ശരീരത്തിന് ഏറെ നല്ലതാണ്. അനാവശ്യ കൊഴുപ്പിനെ കത്തിച്ചു കളഞ്ഞ് അമിതവണ്ണം കുറയ്ക്കുക മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇത് സൂപ്പറാണ്...
ഇവ ദഹനത്തിന് നല്ലതാണ്. ഇത് കഴിക്കുന്നതിലൂടെ ദഹനം മെച്ചപ്പെടുത്തുകയറും ഗ്യാസ്, വയറു വീർക്കൽ തുടങ്ങിയ പ്രശ്നങ്ങളെ തടഞ്ഞ് ആരോഗ്യം മെച്ചപ്പെടുത്താനും നല്ലതാണ്
അമിത വിശപ്പ് കുറയ്ക്കാൻ ഇത് സൂപ്പറാണ്. അതിലൂടെ പൊണ്ണത്തടി ഒഴിവാക്കാനും കഴിയും
പ്രമേഹം നിയന്ത്രിക്കാനും ഇത് അടിപൊളിയാണ്. ഇൻസുലിൻ കൂട്ടുന്നത് നിയയന്ത്രിക്കുന്നതിലൂടെ കൊഴുപ്പ് ഇല്ലാതാക്കും. അടിവയർ ചാടുന്നത് മാറ്റും
ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കും ഒപ്പം പോഷകങ്ങൾ ആഗിരണം ചെയ്ത ദഹനം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്
മെറ്റബോളിസം കൂട്ടാൻ ഈ ചായ സൂപ്പറാണ്. ഈ ചായയിൽ ആന്റിഓക്സിഡന്റുകളും മിനറൽസും സമ്പുഷ്ടമായതിനാൽ ദഹനത്തെ കൂടുതൽ സഹായിക്കും. ഇത് അമിത കലോറിയെ എരിച്ചുകളയാനും സഹായിക്കും
ശരീരത്തിലെ ജലാംശം നിലനിർത്തി അനാവശ്യമായി ഉണ്ടാക്കുന്ന വയറു വീർക്കൽ തുടങ്ങിയ പ്രശ്നങ്ങളെ ഇല്ലാതാക്കാനും ഇത് നല്ലതാണ്
തടി കുറയ്ക്കാൻ ഏറ്റവും നല്ലതാണ് കുടലിന്റെ പ്രവർത്തനം നിലനിർത്തുന്നത്. ഇത് കുടലിന്റെ ആരോഗ്യത്തെ സഹായിക്കുന്ന നല്ല ബാക്ടീരിയകളെ വളർത്താൻ നല്ലതാണ്
1 ടേബിൾ സ്പൂൺ ജീരകവും കുറച്ചു ഇഞ്ചി കഷ്ണങ്ങളും ഒരു കപ്പ് വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക. ശേഷം ഇതിനെ അരിച്ചെടുത്ത് വെറുംവയറ്റിൽ കുടിക്കുക.