കൈനിറയെ സിനിമകൾ; ഈ വാരാന്ത്യം ആഘോഷമാക്കാം പുതിയ ഒടിടി റിലീസുകൾക്കൊപ്പം
ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്ത ചിത്രമാണ് ‘ഗഗനചാരി’. സയൻസ്-ഫിക്‌ഷൻ കോമഡി ജോണറിലുള്ള ചിത്രം ഒക്ടോബർ 26 മുതൽ ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിക്കും.
ശ്രീ വിഷ്ണു, റിതു വർമ, മീര ജാസ്മിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹസിത് ഗോലി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം. ഒക്ടോബർ 26 മുതൽ ആമസോൺ പ്രൈമിൽ ആസ്വദിക്കാം.
കാർത്തി, അരവിന്ദ് സ്വാമി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സി. പ്രേം കുമാർ സംവിധാനം ചെയ്ത ചിത്രമാണ് ‘മെയ്യഴകൻ’. ഒക്ടോബർ 25 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു.
ധ്യാന്‍ ശ്രീനിവാസന്‍ നായകനാക്കി നവാഗതനായ സന്തോഷ് മുണ്ടൂർ സംവിധാനം ചെയ്ത ബുള്ളറ്റ് ഡയറീസ് ഒക്ടോബർ 24 മുതൽ സൈന പ്ലേ സ്ട്രീമിംഗ് ആരംഭിച്ചു. ചിത്രത്തിൽ പ്രയാഗ മാർട്ടിനാണ് നായിക.
ആസിഫ് അലിയെ നായകനാക്കി ജിത്തു ജോസഫ് നിർമിച്ച 'ലെവൽ ക്രോസ്' ഒടിടിയിലെത്തി. അമല പോൾ, ഷറഫുദ്ദീൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിച്ചു.
കൃഷ്ണ ശങ്കര്‍, സുധി കോപ്പ, കിച്ചു ടെല്ലസ് എന്നിവരെ കഥാപാത്രങ്ങളാക്കി സാജിര്‍ സദഫ് സംവിധാനം ചെയ്ത ചിത്രമാണ് പട്ടാപ്പകല്‍. സൈന പ്ലേയിൽ ഒക്ടോബർ 19ന് സ്ട്രീമിംഗ് ആരംഭിച്ചു.
ഹരീഷ് ഉത്തമൻ, ഡയാന ഹമീദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രജിത് കുമാർ സംവിധാനം ചെയ്ത ചരം ഒക്ടോബർ 18 മുതൽ സൈന പ്ലേയിൽ സ്ട്രീമിംഗ് ആരംഭിച്ചു.
കൃഷ്ണേന്ദു കലേഷ് രചനയും സംവിധാനവും നിര്‍വ്വഹിച്ച പ്രാപ്പെട സൈന പ്ലേയിൽ കാണാം. സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ സി-സ്പേസ് എന്ന ഒടിടി പ്ലാറ്റ്ഫോമിലും ചിത്രം ലഭ്യമാണ്.