അമിത വിശപ്പ് വരുമ്പോൾ നമ്മൾ ചിലപ്പോൾ നന്നായി ഭക്ഷണം കഴിക്കാൻ സാധ്യതയുണ്ട്. ഇത് ശരീരഭാരം കൂടാനും കാരണമാകും. ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഡ്രൈ ഫ്രൂട്ടുകൾ ഏതൊക്കെയെന്ന് അറിയാം.
ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയതാണ് വാൾനട്ട്. ഇത് കലോറി കുറയ്ക്കാൻ സഹായിക്കും.
ബദാമിൽ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും.
കലോറി കുറവുള്ള ഭക്ഷണമാണ് പിസ്ത. ഇതിൽ പ്രോട്ടീനും നാരുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്.
നാരുകളും അവശ്യ പോഷകങ്ങളും അടങ്ങിയ ഈന്തപ്പഴം അമിത വിശപ്പ് തടയുന്നു
ഉണക്കമുന്തിരി കുതിർത്ത വെള്ളം ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കും
ഉണങ്ങിയ ആപ്രിക്കോട്ടിൽ കലോറി കുറവാണ്. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് സഹായിക്കും.
അത്തിപ്പഴത്തിൽ അടങ്ങിയിട്ടുള്ള നാരുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക