തലച്ചോറിൻറെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
ഗ്രീൻ ടീയിൽ എൽ-തിയനൈൻ, ആൻറി ഓക്സിഡൻറുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ശ്രദ്ധയും ഏകാഗ്രതയും വർധിപ്പിക്കാൻ സഹായിക്കും.
മസ്തിഷ്ക വികസനത്തിനും വൈജ്ഞാനിക പ്രവർത്തനം മികച്ചതാക്കാനും മുട്ട മികച്ചതാണ്.
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിന് ന്യൂറോ പ്രൊട്ടക്ടീവ് ഗുണങ്ങൾ ഉണ്ട്. മാത്രമല്ല, ഓർമ്മശക്തി വർധിപ്പിക്കാനും സഹായിക്കുന്നു.
കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിൻറെ പ്രവർത്തനം മികച്ചതാക്കാൻ സഹായിക്കുന്നു.
ബ്ലൂബെറിയിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തുന്നു.
ഡാർക്ക് ചോക്ലേറ്റിലെ ഫ്ലേവനോയ്ഡുകൾ ബുദ്ധിശക്തി മികച്ചതാക്കാൻ സഹായിക്കുന്നു. തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുന്നു.
ആൻറി ഓക്സിഡൻറുകൾ, വിറ്റാമിൻ കെ എന്നിവയാൽ സമ്പന്നമാണ് ബ്രോക്കോളി. ഇത് തലച്ചോറിൻറെ ആരോഗ്യം മികച്ചതാക്കുന്നു.
ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ഓർമ്മശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത് തലച്ചോറിൻറെ മൊത്തത്തിലുള്ള ആരോഗ്യം മികച്ചതാക്കുന്നു.
മഗ്നീഷ്യം, ഇരുമ്പ്, സിങ്ക് എന്നിവയാൽ സമ്പന്നമാണ് മത്തങ്ങ വിത്തുകൾ. ഇത് ഓർമ്മശക്തി മികച്ചതാക്കാൻ സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)