നിപ വൈറസ്; പ്രതിരോധ മാർഗങ്ങൾ
ഭക്ഷ്യസുരക്ഷ പാലിക്കേണ്ടത് പ്രധാനമാണ്.
പഴംതീനി വവ്വാലുകൾ കടിച്ചതാകാൻ സാധ്യതയുള്ളതിനാൽ ചതവും ദ്വാരങ്ങളും ഉള്ള പഴങ്ങൾ കഴിക്കരുത്.
പഴങ്ങൾ കഴിക്കുന്നതിന് മുൻപ് ചൂടുവെള്ളത്തിൽ വൃത്തിയായി കഴുകുക.
പഴങ്ങൾ തൊലി നീക്കിയതിന് ശേഷം കഴിക്കുക.
രോഗലക്ഷണങ്ങൾ ഉള്ളവരുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കുക.
വ്യക്തി ശുചിത്വം പാലിക്കുക. കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക.
രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സ്വയം ക്വാറന്റൈനിൽ പ്രവേശിക്കുക. ലക്ഷണങ്ങൾ തുടർന്നാൽ വൈദ്യസഹായം തേടുക.
നിപ വൈറസിനെ സംബന്ധിച്ച് അധികൃതർ നൽകുന്ന മുന്നറിയിപ്പുകളെക്കുറിച്ച് അവബോധം ഉണ്ടായിരിക്കണം. മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം.