എണ്ണയില്ലാതെ ഉണ്ടാക്കാന്‍ സാധിക്കുന്ന പൂരി എന്ന് കേട്ടിട്ടുണ്ടോ?
തമിഴ്‌നാട്ടില്‍ പ്രശസ്തമായ നീര്‍ പൂരി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം
പൂരി മാവ്, തേങ്ങ, ശര്‍ക്കര, എലയ്ക്കാപ്പൊടി, വെള്ളം, ഉപ്പ് എന്നിവ മാത്രമാണ് ചേരുവകള്‍
ഒരു കപ്പ് നാളികേരം ചിരകിയത്, 1/2 കപ്പ് ശര്‍ക്കര, 1/4 കപ്പ് ഏലയ്ക്കാപ്പൊടി എന്നിവ നന്നായി ഇളക്കി യോജിപ്പിക്കുക
പൂരിമാവ് പരത്തിയെടുത്ത് ചീനച്ചട്ടിയില്‍ നന്നായി വെട്ടിത്തിളയ്ക്കുന്ന വെള്ളത്തില്‍ മുക്കി വെയ്ക്കുക
പൂരി കുമിളകളായി മുകളിലേയ്ക്ക് പൊന്തി വരുമ്പോള്‍ മറിച്ചിടാം
പാത്രത്തിലേയ്ക്ക് മാറ്റിയ ശേഷം ശര്‍ക്കര, തേങ്ങ, ഏലയ്‌ക്കൊപ്പൊടി എന്നിവയുടെ മിക്‌സ് ഇതിന്റെ മുകളില്‍ വെയ്ക്കുക
മിക്സ് നിറച്ച ശേഷം ഈ പൂരി നന്നായി റോള്‍ ചെയ്ത് എടുക്കാം. കഴിക്കാന്‍ കറി ആവശ്യമില്ല!