എല്ലുകളുടെ ആരോഗ്യം മുതൽ സൂപ്പർ ഉറക്കം വരെ, അറിഞ്ഞോളൂ ഈ വിത്തിന്റെ ഗുണങ്ങള്‍!
മത്തങ്ങാ വിത്തിൽ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്
മഗ്നീഷ്യം, പ്രോട്ടീൻ, സിങ്ക്, അയേണ്‍ എന്നിവയാലും സമ്പുഷ്ടമാണിത്. മത്തങ്ങ വിത്തുകൾ. ഒപ്പം വിറ്റാമിൻ എ, സി, ഇ, ബീറ്റാ കരോട്ടിൻ, പൊട്ടാസ്യം, ഫൈബർ എന്നിവയും അടങ്ങിയിട്ടുണ്ട്.
മത്തങ്ങ വിത്തുകള്‍ കഴിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ അറിയാം...
മഗ്നീഷ്യവും ഫോസ്ഫറസും ധാരാളം അടങ്ങിയ മത്തങ്ങ വിത്തുകള്‍ എല്ലുകളുടെ ആരോഗ്യത്തിന് അടിപൊളിയാണ്
വിറ്റാമിൻ എ അടങ്ങിയ മത്തങ്ങ വിത്തുകള്‍ കഴിക്കുന്നതിലൂടെ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടും
വിറ്റാമിൻ സി ധാരാളം അടങ്ങിയ മത്തങ്ങ വിത്തുകള്‍ കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും
പൊട്ടാസ്യം, വിറ്റാമിൻ സി, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പുകൾ, ഫൈറ്റോസ്റ്റെറോളുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
പ്രോട്ടീനിന്റെ നല്ലൊരു ഉറവിടമാണിത്. ഇവ പതിവായി കഴിക്കുന്നത് ശരീരത്തിന് പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കും.
ഫൈബര്‍ ധാരാളം അടങ്ങിയ മത്തങ്ങ വിത്തുകള്‍ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും ഒപ്പം കുടലിന്റെ ആരോഗ്യത്തിനും ഇത് കിടുവാണ്
നാരുകള്‍ അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കും
ആന്റി ഓക്സിഡന്റികള്‍ ധാരാളം അടങ്ങിയ ഇവ ചില ക്യാന്‍സര്‍ സാധ്യതകളെ തടയാൻ സഹായിക്കും
മത്തങ്ങ വിത്തുകൾ കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും കിടുവാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാന്‍, മഗ്നീഷ്യം, സിങ്ക് എന്നിവ മെലാറ്റോണിന്റെ ഉത്പാദനം ത്വരിതപ്പെടുത്തും
മത്തങ്ങ വിത്തുകളിൽ കലോറി വളരെ കുറവാണ് ഫൈബറും അടങ്ങിയിട്ടുണ്ട് അതിനാല്‍ വിശപ്പ് കുറയ്ക്കാനും അമിത വണ്ണത്തെ നിയന്ത്രിക്കാനും സഹായിക്കും
ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും സൂപ്പറാണ്
വിറ്റാമിനുകളും മറ്റും അടങ്ങിയ മത്തങ്ങ വിത്തുകള്‍ തലമുടിയുടെ ആരോഗ്യത്തിനും നല്ലതാണ്