മസ്ക് മെലൺ അഥവാ തൈക്കുമ്പള വിത്തിൻറെ ഗുണങ്ങൾ അറിയാം
തയ്ക്കുമ്പളത്തിൻറെ വിത്തുകൾ ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു.
അവശ്യ വിറ്റാമിനുകൾ, പ്രോട്ടീൻ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് തയ്ക്കുമ്പളം.
ഇവയിൽ വിറ്റാമിൻ സി, വിറ്റാമിൻ എ, ആൻറി ഓക്സിഡൻറുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
ഇവയിൽ ധാരാളമായി നാരുകൾ അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തിന് മികച്ചതാണ്.
തയ്ക്കുമ്പളത്തിൻറെ വിത്തുകളിൽ ഒമേഗ3, ഒമേഗ6 ഫാറ്റി ആസിഡുകൾ പോലുള്ള ഹൃദയത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
തയ്ക്കുമ്പളം വിത്തുകളിലെ വിറ്റാമിൻ ഇ, ഫ്രീ റാഡിക്കലുകൾ മൂലം ശരീരത്തിനുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് സംരക്ഷണം നൽകുന്നു.
കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള മസ്ക്മെലൺ വിത്തുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
ഇവയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നു. കലോറി കുറവാണ്. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഇത് മികച്ച ഓപ്ഷനാണ്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.