മുടി സംരക്ഷണത്തിന് കുങ്കുമപ്പൂവ് എങ്ങനെ സഹായിക്കുന്നുവെന്ന് അറിയാം.
കുങ്കുമപ്പൂവിൽ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കും.
ഇവയിലെ ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ തലയോട്ടിയിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. തലയോട്ടിയിലെ വീക്കം മുടികൊഴിച്ചിലിന് കാരണമാകും.
കുങ്കുമപ്പൂവിലെ പ്രകൃതിദത്ത പ്രോട്ടീൻ മുടിയുടെ ഘടന മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
താരനെ അകറ്റാൻ സഹായിക്കുന്ന ആൻറി ബാക്ടീരിയിൽ ആൻറി ഫംഗൽ ഗുണങ്ങൾ കുങ്കുമപ്പൂവിനുണ്ട്.
കുങ്കുമപ്പൂവ് മുടിക്ക് തിളക്കം കൂട്ടാൻ സഹായിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.