ശരീരത്തിലെ ഓക്സിജൻ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
മഞ്ഞൾ നൈട്രിക് ഓക്സൈഡിന്റെ അളവ് വർധിപ്പിക്കും. ഇത് രക്തപ്രവാഹം വേഗത്തിലാക്കാൻ സഹായിക്കുന്നു.
ബെറിപ്പഴങ്ങൾ ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഇവ ശരീരത്തിലെ ഓക്സിജന്റെ അളവ് വർധിപ്പിക്കുന്നു.
നാരങ്ങ രക്തത്തിലെ ഓക്സിജന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്നു.
അവോക്കാഡോയിൽ പൊട്ടാസ്യവും ല്യൂട്ടിനും ധാരാളമായി അടങ്ങിയിരിക്കുന്നു.
ചീര, കെയ്ൽ, സ്വിസ് ചാർഡ് തുടങ്ങിയ ഇലക്കറികൾ ഓക്സിജൻ വർധിപ്പിക്കുന്നു.
മുന്തിരി ശരീരത്തിലേക്കുള്ള ഓക്സിജൻ പ്രവാഹം വർധിപ്പിക്കുന്ന ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ്.
ബദാമിൽ വൈറ്റമിൻ ഇ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ ഓക്സിജന്റെ അളവ് വർധിപ്പിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)