മഴക്കാലം വന്നെത്തിയതോടെ പ്രകൃതി അതിന്റെ വശ്യസൗന്ദര്യം പൂർണമായി പുറത്തെടുത്തിരിക്കുകയാണ്
മഴക്കാലം കളറാക്കാനായി മൺസൂൺ ട്രിപ്പ് പ്ലാൻ ചെയ്യുന്നവർ ഏറെയാണ്
സംസ്ഥാനത്ത് മഴ കനത്തതോടെ ചില പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്
തിരുവനന്തപുരത്തെ പൊന്മുടി, കോട്ടയത്തെ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, മാർമല അരുവി എന്നിവിടങ്ങളിൽ സന്ദർശകർക്ക് വിലക്കുണ്ട്
ശക്തമായ മഴയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ഡി.ടി.പി.സിയുടെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു
കക്കയം ഉരക്കുഴി ഇക്കോ ടൂറിസം, കക്കയം ഹൈഡൽ ടൂറിസം സെന്റർ, കരിയാത്തുംപാറ ടൂറിസം കേന്ദ്രം എന്നിവിടങ്ങളിലും വിലക്കുണ്ട്
പാലക്കാട് ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ സന്ദർശിക്കുന്നതിന് സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്
വയനാട് ജില്ലയിൽ അഡ്വഞ്ചർ പാർക്കുകളും ട്രക്കിങ്ങും നിർത്തിവെക്കാൻ ജില്ല ഭരണകൂടം ഉത്തരവിട്ടിരിക്കുകയാണ്
ഈരാറ്റുപേട്ട - വാഗമൺ റോഡ്, അട്ടപ്പാടി, പറമ്പിക്കുളം, നെല്ലിയാമ്പതി മേഖല എന്നിവിടങ്ങളിൽ രാത്രികാല യാത്രയ്ക്ക് നിരോധനമുണ്ട്