മഴക്കാലം എത്തിക്കഴിഞ്ഞാൽ പനിയും ജലദോഷവും സാധാരണമാണ്
മഴക്കാലത്തെ ജലദോഷ പ്രശ്നങ്ങളിൽ നിന്ന് മോചനം നേടാൻ ചില വീട്ടുവൈദ്യങ്ങൾ ഫലപ്രദമാണ്
ജലദോഷമുള്ളപ്പോൾ ചെറുചൂടുള്ള വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ. ഈ വെള്ളത്തിൽ നാരങ്ങയും തേനും കലർത്തിയും കുടിക്കാം
ചെറുചൂടുള്ള വെള്ളത്തിൽ ഉപ്പിട്ട് കവിൾകൊള്ളുന്നത് ഫലപ്രദമാണ്. ഇത് തൊണ്ട വേദനയിൽ നിന്ന് ആശ്വാസം നൽകുന്നു
ജലദോഷം ഉള്ളപ്പോൾ വിശ്രമവും ആവശ്യത്തിന് ഉറക്കവും പ്രധാനമാണ്. ജോലിയിൽ നിന്നും ഇടവേള എടുക്കുകയും വേണം
ജലദോഷം, മൂക്കടപ്പ് എന്നിവയ്ക്ക് ആവി കൊള്ളുന്നത് ഫലം നൽകും. ഇതിലേയ്ക്ക് അൽപ്പം കർപ്പൂരം ചേർക്കുന്നത് ഉത്തമമാണ്
തേനിൽ ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ചൂടുവെള്ളത്തിൽ ചേർത്തോ അല്ലെങ്കിൽ തേൻ മാത്രമായോ കുടിക്കുക
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല