ഒഴിഞ്ഞ വയറ്റിൽ എന്തെല്ലാം ഭക്ഷണങ്ങൾ കഴിക്കാമെന്ന് അറിയാം
വെറുംവയറ്റിൽ ചെറുചൂടുള്ള വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.
കുതിർത്ത ബദാം വെറുംവയറ്റിൽ കഴിക്കാൻ പറ്റിയ ഭക്ഷണമാണ്. ഫൈബർ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇതുവഴി ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ഓട്സിൽ ധാരാളം നാരുകളും കാർബോഹൈഡ്രേറ്റ്സും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ആവശ്യത്തിന് ഊർജ്ജം നൽകുന്നു.
പ്രോട്ടീനും പ്രോബയോട്ടിക്സും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഗ്രീക്ക് യോഗർട്ട് വെറുംവയറ്റിൽ കഴിക്കുന്നത് ദഹനത്തിന് സഹായിക്കും.
റാസ്ബെറി, ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയ ബെറിപ്പഴങ്ങൾ ഒഴിഞ്ഞ വയറ്റിൽ കഴിക്കാവുന്നതാണ്. ഇവയിൽ വിറ്റാമിനുകൾ അടങ്ങിയിരിക്കുന്നു, കലോറി കുറവാണ്.
ചിയ വിത്തുകൾ ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ്. ഇവ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
ഇവയിൽ മികച്ച അളവിൽ നാരുകളും ആൻറി ഓക്സിഡൻറുകളും അടങ്ങിയിരിക്കുന്നു. ഇത് ഊർജവും മെറ്റബോളിസവും വർധിപ്പിക്കാൻ സഹായിക്കുന്നു.
പപ്പായയിൽ പപ്പൈൻ പോലുള്ള ആൻറി ഓക്സിഡൻറുകൾ അടങ്ങിയിട്ടുണ്ട്. ഇത് വയറുവേദനയും ദഹന സംബന്ധമായ പ്രശ്നങ്ങളും കുറയ്ക്കാൻ സഹായിക്കുന്നു.
കറ്റാർവാഴയിലെ ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ വീക്കം കുറയ്ക്കാനും കുടലിൻറെ ആരോഗ്യം മികച്ചതാക്കാനും മൊത്തത്തിലുള്ള ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.