ചർമ്മം എപ്പോഴും ചെറുപ്പമായിരിക്കാനാണ് മിക്കവർക്കും ആഗ്രഹം. അതിനുള്ള ചില മാർഗങ്ങൾ ഇതാ!
ഓയിൽ മസാജ് ചെയ്യുന്നത് ചർമ്മത്തിന് വളരെ നല്ലതാണ്. അഭ്യംഗ എന്നാണ് ഇതിനെ ആസുർവേദത്തിൽ പറയുന്നത്. മസാജ് ചെയ്യാൻ ഉപയോഗിക്കുന്ന എണ്ണയിൽ എസൻഷ്യൽ ഓയിലും ചേർക്കാവുന്നതാണ്.
ചർമ്മത്തെ വരണ്ടതാകുന്നതിൽ നിന്ന് തടയുന്ന ഒരു ക്ലെൻസറാണ് പാൽ. ചർമ്മത്തിലെ സെബം ഉൽപാദനം തടയുന്നതിനായി പാൽ ഉപയോഗിച്ച് മുഖം കഴുകാവുന്നതാണ്.
യോഗ, പ്രാണായാമം തുടങ്ങിയവ ചർമ്മത്തിന്റെ ചെറുപ്പം നിലനിർത്താൻ സഹായിക്കും.
ഒരു മികച്ച പ്രകൃതിദത്ത മോയ്സ്ചറൈസറാണ് തേൻ. 15 മിനിറ്റ് നേരം മുഖത്ത് തേൻ പുരട്ടിയ ശേഷം കഴുകി കളയാവുന്നതാണ്.
ആര്യവേപ്പ് കൊണ്ടുള്ള മാസ്ക് ചർമ്മത്തിന് വളരെ നല്ലതാണ്. അൽപം ആര്യവേപ്പിന്റെ പൊടിയിൽ തേൻ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന്റെ ചെറുപ്പ്ം നിലനിർത്താൻ സഹായിക്കും.
ശരീരത്തിൽ ജലാംശം നിലനിർത്താൻ ശ്രമിക്കുക. വെള്ളം കുടിക്കുന്നതിനൊപ്പം ജലാംശം കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുക. ഇത് ശരീരത്തെ മലിനീകരണത്തിൽ നിന്ന് തടഞ്ഞ് തിളക്കമുള്ള ചർമ്മം നേടാൻ സഹായിക്കും.
ചന്ദന പൊടിയും തുളസി പൊടിയും റോസ് വാട്ടറും ചേർത്തും മുഖത്ത് പുരട്ടുന്നത് ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതാക്കും.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക