ഇന്ന് നമ്മളിൽ പലരും നേരിടുന്ന ഒരു പ്രശ്നമാണ് കണ്ണിന് അടിയിലെ കറുപ്പ് അഥവാ ഡാർക്ക് സർക്കിൾസ്. രാത്രി താമസിച്ചുള്ള ഉറക്കം, അമിതമായ ഫോൺ/കമ്പ്യൂട്ടർ ഉപയോഗം തുടങ്ങി നിരവധി കാരണങ്ങൾ മൂലമാണ് ഡാർക്ക് സർക്കിൾസ് ഉണ്ടാകുന്നത്.
ചില പൊടികൈകളിലൂടെ കണ്ണിനടിയിലെ കറുപ്പ് നീക്കാനാകും. വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഈ എളുപ്പവഴികൾ ഇന്ന് തന്നെ പരീക്ഷിച്ച് നോക്കൂ.
ഓറഞ്ച് നീരിനോടൊപ്പം ഗ്ലിസറിനും ചേർത്തതിന് ശേഷം കണ്ണിന് ചുറ്റും പുരട്ടുക. കുറച്ച് നേരത്തിന് ശേഷം കോട്ടൺ തുണി കൊണ്ടോ പഞ്ഞി കൊണ്ടോ തുടയ്ക്കുക. ഓറഞ്ചിലുള്ള വിറ്റാമിൻ എ, സി എന്നിവ ഡാർക്ക് സർക്കിൾസ് കുറയ്ക്കാൻ സഹായിക്കും.
ഉരുളക്കിഴങ്ങിൻ്റെ നീര് റോസ് വാട്ടർ ചേർത്ത് കണ്ണിന് ചുറ്റും പുരട്ടുന്നത് കണ്ണിനടിയിലെ കറുത്ത പാട് മാറാൻ സഹായിക്കും. ഉരുളക്കിഴങ്ങിൽ എൻസൈമുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്, ഇത് വീക്കം കുറയ്ക്കാനും ആരോഗ്യകരമായ ചർമ്മം ലഭിക്കുന്നതിനും സഹായിക്കുന്നു.
തണുത്ത പാലിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ചർമ്മത്തെ ലോലമാക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും. കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ കോട്ടൺ തുണി കൊണ്ട് പാലിൽ മുക്കിയ ശേഷം കണ്ണിന് ചുറ്റും പുരട്ടിയ ശേഷം മസാജ് ചെയ്യുക.
കറ്റാർവാഴയുടെ ശക്തമായ ആന്റിഓക്സിഡന്റ് ഗുണങ്ങൾ ഡാർക്ക് സർക്കിൾസ് കുറയ്ക്കാൻ സഹായിക്കുന്നു. കണ്ണുകൾക്ക് താഴെ കറ്റാർവാഴ ജെൽ പുരട്ടി മസാജ് ചെയ്യുക. ഇത് കറുപ്പ് അകറ്റുക മാത്രമല്ല നിറം വർധിപ്പിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക