Foot Cleaning

നമ്മളിൽ പലരും മുഖവും തലമുടിയുമൊക്കെ ഭം​ഗിയായി സൂക്ഷിക്കാൻ നല്ലപോലെ ശ്രമിക്കാറുണ്ട്. അതിനായി ക്രീമുകളും മറ്റ് പൊടിക്കൈകളുമൊക്കെ ഉപയോ​ഗിക്കാറുണ്ട്. എന്നാൽ പലരും വൃത്തിയായി സൂക്ഷിക്കാൻ വിട്ടുപൊകുന്ന ഒരു സ്ഥലമാണ് കാൽപാദങ്ങൾ.

Zee Malayalam News Desk
Jul 09,2024
';

പൊടിക്കൈകൾ

മുഖം പോലെ തന്നെ സൂക്ഷിക്കേണ്ട ഒന്ന് തന്നെയാണ് നമ്മുടെ കാൽപാദങ്ങളും. ബ്യൂട്ടി പാർലറുകളിൽ പോയി കാൽപാദങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നവരുണ്ട്. എന്നാൽ വീട്ടിൽ തന്നെ ചില പൊടിക്കൈകളിലൂടെ നമ്മുടെ കാൽപാദങ്ങൾ നമ്മുക്ക് വൃത്തിയായി സൂക്ഷിക്കാം.

';

മഞ്ഞൾ

നിങ്ങളുടെ പാദങ്ങളെ വിവിധരീതിയിൽ പരിപാലിക്കാനാവുന്ന ഒന്നാണ് മഞ്ഞൾ. മഞ്ഞൾ മികച്ച ഒരു സ്ക്രബ് ആണ്. മഞ്ഞൾപ്പൊടി പാലുമായോ വെളിച്ചെണ്ണയുമായോ യോജിപ്പിച്ച് കാൽപാദങ്ങളിൽ പുരട്ടി കഴുകി കളയുന്നത് കാൽപാദങ്ങളിലെ വിള്ളൽ മാറാൻ നല്ലതാണ്.

';

മോയ്സ്ചറൈസർ

നിങ്ങളുടെ പാദങ്ങൾ നന്നായി മോയ്സ്ചറൈസ് ചെയ്യാനും, വിള്ളലുകൾ, കോളസുകളുടെ ദ്രുതഗതിയിലുള്ള രൂപീകരണം എന്നിവയുൾപ്പെടെ പാദങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തടയാൻ മോയ്സ്ചറൈസർ ഉപയോ​ഗിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

';

റോസ് വാട്ടർ, തൈര്, കടലമാവ്

റോസ് വാട്ടറും തൈരും കടലമാവും ചേർത്തുണ്ടാക്കുന്ന പാക്ക് കാലിൽ പുരട്ടി കുറച്ച് നേരത്തിന് ശേഷം കഴുകി കളയുക. ഈ മൂന്ന് ചേരുവകളും ചേരുന്ന പാക്ക് കാൽപാദങ്ങൾ മോയ്സ്ചറൈസ് ആകാനും സുന്ദരമാകാനും സഹായിക്കും.

';

വെളിച്ചെണ്ണ

വെളിച്ചെണ്ണ കാൽപാദങ്ങളിൽ ഉപയോ​ഗിക്കുന്നതിലൂടെ മൃദുവും മിനുസമാർന്നതും വിള്ളലുകളില്ലാത്തതുമായ പാദങ്ങൾ ലഭിക്കുന്നു. വെളിച്ചെണ്ണയുടെ സ്വാഭാവിക മോയ്സ്ചറൈസിംഗ്, വിള്ളലുകൾക്കുള്ള ഏറ്റവും ഫലപ്രദമായ വഴികളിലൊന്നാണ്.

';

ആര്യവേപ്പ്

കാൽപാദങ്ങളിലുണ്ടാകുന്ന ഫം​ഗസ് അണുബാധ, ദുർ​ഗന്ധം തുടങ്ങിയ പാദ പ്രശ്നങ്ങൾക്ക് ഏറ്റവും മികച്ച ഔഷധമാണ് ആര്യവേപ്പ്. ധാരാളം ഔഷധ​ഗുണങ്ങുള്ള വേപ്പ് ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കാലുകൾ മുക്കിവയ്ക്കുന്നത് കാൽപാദ പ്രശ്നങ്ങൾ പരിഹരിക്കാൻ നല്ലതാണ്.

';

VIEW ALL

Read Next Story