നിങ്ങളുടെ മുഖത്തെ സ്വഭാവിക തിളക്കം നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഈ ആൻ്റി - ഏജിംഗ് സെറം പരീക്ഷിച്ച് നോക്കൂ.
ഈ സെറം നിങ്ങൾക്ക് വീട്ടിൽ ഉണ്ടാക്കാനായി ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് എന്ന് നോക്കാം.
മൂന്ന് ടേബിൾ സ്പൂൺ കറ്റാർ വാഴയുടെ ജെൽ.
വിറ്റാമിൻ ഇ യുടെ രണ്ട് ക്യാപ്സൂളുകൾ. എല്ലാ മെഡിക്കൽ സ്റ്റോറുകളിലും ഇത് ലഭ്യമാണ്. വിറ്റാമിൻ ഇയ്ക്ക് ആൻ്റി - ഓക്സിഡൻ്റ് ഗുണങ്ങളുണ്ട്.
മൂന്ന് ടേബിൾ സ്പൂൺ റോസ് വാട്ടർ അഥവാ പനിനീര്. കടകളിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് ഇത്.
നിങ്ങളുടെ പ്രിയപ്പെട്ട എസെൻഷ്യൽ ഓയിൽ അഥവാ അവശ്യ എണ്ണ രണ്ട് മുതൽ മൂന്ന് തുള്ളി. കുറച്ച് അവോക്കാഡോ ഓയിലും കരുതുക.
ഒരു ടേബിൾ സ്പൂൺ ഗ്ലിസറിൻ.
കറ്റാർ വാഴയിൽ നിന്ന് ജെൽ മാത്രമായിട്ട് ചുരണ്ടിയെടുത്തതിന് ശേഷം ഇതിലേക്ക് വിറ്റാമിൻ ഇ ഗുളികകൾ ചേർക്കുക. ഇനി റോസ് വാട്ടറും ഗ്ലിസറിനും ചേർത്ത് നന്നായി ഇളക്കുക. അവസാനമായി അവോക്കാഡോ ഓയിലും എസെൻഷ്യൽ ഓയിലും ചേർത്ത് സെറം ഒരു ഗ്ലാസ് കുപ്പിയിൽ സൂക്ഷിക്കുക.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക