Sambar

മലയാളികളുടെ പ്രിയപ്പെട്ട കറികളിൽ ഒന്നാണ് സാമ്പാർ. സാമ്പാറില്ലാത്ത ഒരു സദ്യ നമ്മൾക്ക് ചിന്തിക്കാനാകുമോ? എന്നാൽ നിങ്ങൾ എത്ര തരത്തിലുള്ള സാമ്പാർ കഴിച്ചിട്ടുണ്ട്?

Zee Malayalam News Desk
Oct 22,2024
';

വെറൈറ്റി സാമ്പാർ

രാജ്യത്ത് തന്നെ സാമ്പാർ പല രുചികളിൽ ലഭ്യമാണ്. നമ്മുടെ സൗത്ത് ഇന്ത്യയിൽ തന്നെ നമ്മൾ മലയാളികളുടെ ഉൾപ്പെടെ വ്യത്യസ്ത സാമ്പാറുകളുണ്ട്. അത് ഏതോക്കെയാണ് എന്ന് നോക്കാം.

';

അരച്ചുവിട്ട ‌സാമ്പാർ

അരച്ചുവിട്ട സാമ്പർ ഒരു പ്രശസ്തമായ മികച്ച രുചിയുള്ള സാമ്പാറാണ്. സാമ്പാർ പൊടി കൂടി ചേരുമ്പോൾ പുളിയും എരിവും നല്ല മണവും അരച്ചുവിട്ട സാമ്പാറിന് ലഭിക്കുന്നു.

';

വെണ്ടയ്ക്ക സാമ്പാർ

ഉച്ചഭക്ഷണത്തിന് ഉള്ളി ചേർക്കാതെ വെണ്ടയ്ക്ക ചേർത്ത സാമ്പാർ പലരും കഴിച്ചിട്ടുണ്ടാകും. വറുത്ത വെണ്ടയ്ക്ക ചേർത്തുണ്ടാക്കുന്ന സ്വാദിഷ്ടവും എളുപ്പത്തിലുമുണ്ടാക്കാവുന്ന ഒരു സാമ്പാറാണിത്.

';

‌സൊരക്കൈ സാമ്പാർ

ചുരയ്ക്ക ചേർത്തുണ്ടാക്കുന്ന ഒരു വെറൈറ്റി സാമ്പാറാണ് സൊരക്കൈ സാമ്പാർ. വ്യത്യസ്തവും രുചികരവുമായ ഒരു സാമ്പാർ പരീക്ഷിക്കേണ്ടവർക്ക് ഈ സാമ്പാർ ഉണ്ടാക്കിനോക്കാം.

';

മുട്ടകോസ് സാമ്പാർ

കാബേജ് കൊണ്ടുണ്ടാക്കുന്ന മുട്ടകോസ് സാമ്പാർ വളരെ വ്യത്യസ്തവും പുതുമയുള്ളതുമായ ഒരു സാമ്പാറാണ്. തമിഴ്നാട്ടിലാണ് ഈ സാമ്പാറിൻ്റെ ഉത്ഭവം.

';

മാങ്ങ സാമ്പാർ

അടുത്ത മാമ്പഴ സീസണിൽ ഉറപ്പായും പരീക്ഷിച്ച് നോക്കണ്ട ഒരു വെറൈറ്റി സാമ്പാറാണ് മാങ്ങ സാമ്പാർ. മധുരവും എരിവും നല്ല മണവുമുള്ള സാമ്പാറാണിത്.

';

VIEW ALL

Read Next Story