സിങ്ക് സമ്പുഷ്ടമായ വെഗൻ ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാം
ധാന്യങ്ങളിൽ സിങ്ക് അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു.
മത്തങ്ങ വിത്തുകൾ സിങ്കിൻറെ മികച്ച സ്രോതസാണ്. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും.
ചെറുപയർ, പയർ, കടല എന്നിവയിൽ പ്രോട്ടീനും നാരുകളും സിങ്കും അടങ്ങിയിരിക്കുന്നു.
സിങ്കിനൊപ്പം അവശ്യ ഫാറ്റി ആസിഡുകളും ചണ വിത്തുകളിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.
കശുവണ്ടിപ്പരിപ്പിൽ സിങ്ക് അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് ആവശ്യമായ സിങ്ക് ലഭിക്കാൻ സഹായിക്കും.
ക്വിനോവയിൽ സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്നു.
ബ്ലാക്ക് ബീൻസിൽ മികച്ച അളവിൽ സിങ്ക് അടങ്ങിയിരിക്കുന്നു.
ഓട്സ് ശരീരത്തിന് ആവശ്യമായ സിങ്ക് നൽകുന്നു.
നട്സുകളും വിത്തുകളും സിങ്ക് ലഭിക്കാൻ മികച്ച ഭക്ഷണങ്ങളാണ്. അണ്ടിപ്പരിപ്പ്, ബദാം, സൂര്യകാന്തി വിത്തുകൾ എന്നിവ സിങ്കിൻറെ മികച്ച ഉറവിടങ്ങളാണ്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.