ശരീരത്തിൻ്റെയും മനസ്സിൻ്റെയും ആരോഗ്യം മെച്ചപ്പെടാനും സൗഖ്യം പ്രദാനം ചെയ്യുന്നതുമായ ഒരു ജീവിതരീതിയാണ് യോഗ. ഓരോ യോഗാസനങ്ങളും ശരീരത്തിനെയും മനസ്സിനെയും വ്യത്യസ്ത രീതിയിൽ സുഖപ്പെടുത്തുന്നു.
ശാരീരിക വഴക്കം, ശക്തി, മാനസിക വ്യക്തത, ഇമോഷണൽ ബാലൻസ് എന്നിവ മെച്ചപ്പെടുത്താൻ യോഗാസനങ്ങൾ സഹായിക്കും. നിങ്ങളെ മികച്ച ജീവിതശൈലിയിലേക്ക് നയിക്കാനും ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനുമായി ഈ യോഗാസനങ്ങൾ പതിവായി ചെയ്യുക.
നിന്നുകൊണ്ട് ചെയ്യുന്ന ഒരാസനമാണിത്. ഇരു കാലുകളും ചേർത്തു വച്ച് നേരെ നിൽക്കുക. ശ്വാസഗതിക്കനുസരിച്ച് കൈകൾ പതിയെ മുകളിലേക്ക് ഉയർത്തുക. അതോടൊപ്പം ഇരു കാലുകളുടെയും ഉപ്പൂറ്റിയും തറയിൽ നിന്നുയർത്തേണ്ടതാണ്. ശ്വാസം വിട്ടുകൊണ്ട് കൈകൾ താഴേക്കു കൊണ്ടുവരാം.
നിവർന്ന് നിന്ന് കാലുകൾ ചേർത്ത് വയ്ക്കുക. വലതുകാൽ മടക്കി ഇടത് തുടയിൽ പറ്റാവുന്നത്ര കയറ്റി വയ്ക്കുക. കാൽ വിരലുകൾ തറയിലേക്ക് ചൂണ്ടുന്ന പോലെയാവണം. കൈകൾ തൊഴുത് പിടിക്കുക. ശ്വാസം എടുത്തുകൊണ്ട് തൊഴുത് പിടിച്ച കൈ മുകളിലേക്ക് ഉയർത്തുക.
കമഴ്ന്ന് കിടക്കുക. കാലുകൾ ചേർത്ത് വച്ച് കാൽവിരലുകൾ പുറത്തേക്ക് തള്ളിവയ്ക്കുക. കൈകൾ തോളിൻ്റെ ഇരുവശങ്ങളിലായി കമഴ്ത്തി വയ്ക്കുക. കാലുകൾ തറയിൽ ഉറപ്പിച്ച ശേഷം ശരീരത്തിൻ്റെ മേൽഭാഗം ഉയർത്തുക. ശ്വാസം വിട്ടുകൊണ്ട് പഴയസ്ഥിതിയിലേക്ക് വരിക.
കാലുകൾ മുന്നോട്ട് നീട്ടി നട്ടെല്ല് നിവർന്ന് ഇരിക്കുക. ശ്വാസം എടുത്തുകൊണ്ട് കൈകൾ രണ്ടും ചെവിയോട് ചേർത്ത് നിവർത്തി പിടിക്കുക. ശ്വാസം വിട്ടുകൊണ്ട് ശരീരം വളച്ച് കൈകൾ കാലിന്റെ പെരുവിരലിൽ പിടിക്കുക. നെറ്റി കാൽമുട്ടിൽ മുട്ടിക്കാൻ ശ്രമിക്കുക.
കാൽപാദം രണ്ടും തറയിൽ അമർത്തി നിലത്ത് പാദങ്ങളിൽ ഇരിപ്പുറപ്പിക്കുക. മുന്നോട്ടാഞ്ഞ് നെറ്റി നിലത്ത് മുട്ടിച്ചശേഷം രണ്ട് കൈകളും തലയുടെ രണ്ട് വശത്ത് കൂടെ മുന്നോട്ട് നിവർത്തി കൈപ്പത്തികൾ നിലത്തമർത്തി വയ്ക്കുക.
മലർന്ന് കിടക്കുക. കാലുകൾ അകത്തി വയ്ക്കുക. കൈകൾ ശരീരത്തിൽ നിന്നും അകത്തി കൈപ്പത്തികൾ മലർത്തിവയ്ക്കുക. കണ്ണുകൾ സാവധാനം അടയ്ക്കുക. ആഴത്തിലുള്ള ശ്വസനത്തിൽ ശ്രദ്ധിക്കുക. ശരീരത്തെ പൂർണ്ണമായി വിശ്രമിക്കാൻ അനുവദിക്കുക.