Yoga

ശരീരത്തിൻ്റെയും മനസ്സിൻ്റെയും ആരോ​ഗ്യം മെച്ചപ്പെടാനും സൗഖ്യം പ്രദാനം ചെയ്യുന്നതുമായ ഒരു ജീവിതരീതിയാണ് യോ​ഗ. ഓരോ യോഗാസനങ്ങളും ശരീരത്തിനെയും മനസ്സിനെയും വ്യത്യസ്ത രീതിയിൽ സുഖപ്പെടുത്തുന്നു.

Zee Malayalam News Desk
Sep 21,2024
';

​ഗുണം

ശാരീരിക വഴക്കം, ശക്തി, മാനസിക വ്യക്തത, ഇമോഷണൽ ബാലൻസ് എന്നിവ മെച്ചപ്പെടുത്താൻ യോ​ഗാസനങ്ങൾ സഹായിക്കും. നിങ്ങളെ മികച്ച ജീവിതശൈലിയിലേക്ക് നയിക്കാനും ആരോ​ഗ്യമുള്ള ശരീരത്തിനും മനസ്സിനുമായി ഈ യോ​ഗാസനങ്ങൾ പതിവായി ചെയ്യുക.

';

താഡാസനം

നിന്നുകൊണ്ട് ചെയ്യുന്ന ഒരാസനമാണിത്. ഇരു കാലുകളും ചേർത്തു വച്ച് നേരെ നിൽക്കുക. ശ്വാസഗതിക്കനുസരിച്ച് കൈകൾ പതിയെ മുകളിലേക്ക് ഉയർത്തുക. അതോടൊപ്പം ഇരു കാലുകളുടെയും ഉപ്പൂറ്റിയും തറയിൽ നിന്നുയർത്ത‍േണ്ടതാണ്. ശ്വാസം വിട്ടുകൊണ്ട് കൈകൾ താഴേക്കു കൊണ്ടുവരാം.

';

വൃക്ഷാസനം

നിവർന്ന് നിന്ന് കാലുകൾ ചേർത്ത് വയ്ക്കുക. വലതുകാൽ മടക്കി ഇടത് തുടയിൽ പറ്റാവുന്നത്ര കയറ്റി വയ്ക്കുക. കാൽ വിരലുകൾ തറയിലേക്ക് ചൂണ്ടുന്ന പോലെയാവണം. കൈകൾ തൊഴുത് പിടിക്കുക. ശ്വാസം എടുത്തുകൊണ്ട് തൊഴുത് പിടിച്ച കൈ മുകളിലേക്ക് ഉയർത്തുക.

';

ഭുജം​ഗാസനം

കമഴ്ന്ന് കിടക്കുക. കാലുകൾ ചേർത്ത് വച്ച് കാൽവിരലുകൾ പുറത്തേക്ക് തള്ളിവയ്ക്കുക. കൈകൾ തോളിൻ്റെ ഇരുവശങ്ങളിലായി കമഴ്ത്തി വയ്ക്കുക. കാലുകൾ തറയിൽ ഉറപ്പിച്ച ശേഷം ശരീരത്തിൻ്റെ മേൽഭാ​ഗം ഉയർത്തുക. ശ്വാസം വിട്ടുകൊണ്ട് പഴയസ്ഥിതിയിലേക്ക് വരിക.

';

പശ്ചിമോത്താനാസനം

കാലുകൾ മുന്നോട്ട് നീട്ടി നട്ടെല്ല് നിവർന്ന് ഇരിക്കുക. ശ്വാസം എടുത്തുകൊണ്ട് കൈകൾ രണ്ടും ചെവിയോട് ചേർത്ത് നിവർത്തി പിടിക്കുക. ശ്വാസം വിട്ടുകൊണ്ട് ശരീരം വളച്ച് കൈകൾ കാലിന്റെ പെരുവിരലിൽ പിടിക്കുക. നെറ്റി കാൽമുട്ടിൽ മുട്ടിക്കാൻ ശ്രമിക്കുക.

';

ബാലാസനം

കാൽപാദം രണ്ടും തറയിൽ അമർത്തി നിലത്ത് പാദങ്ങളിൽ ഇരിപ്പുറപ്പിക്കുക. മുന്നോട്ടാഞ്ഞ് നെറ്റി നിലത്ത് മുട്ടിച്ചശേഷം രണ്ട് കൈകളും തലയുടെ രണ്ട് വശത്ത് കൂടെ മുന്നോട്ട് നിവർത്തി കൈപ്പത്തികൾ നിലത്തമർത്തി വയ്ക്കുക.

';

ശവാസനം

മലർന്ന് കിടക്കുക. കാലുകൾ അകത്തി വയ്ക്കുക. കൈകൾ ശരീരത്തിൽ നിന്നും അകത്തി കൈപ്പത്തികൾ മലർത്തിവയ്ക്കുക. കണ്ണുകൾ സാവധാനം അടയ്ക്കുക. ആഴത്തിലുള്ള ശ്വസനത്തിൽ ശ്രദ്ധിക്കുക. ശരീരത്തെ പൂർണ്ണമായി വിശ്രമിക്കാൻ അനുവദിക്കുക.

';

VIEW ALL

Read Next Story