മഴക്കാലയാത്രകൾക്ക് അനുയോജ്യമായ സ്ഥലങ്ങളിലൊന്നാണ് കേരളം. ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ മഴക്കാലത്തെ ഏറ്റവും മികച്ച കാഴ്ചകളും കാലാവസ്ഥയും ആസ്വദിക്കാനും പറ്റിയ ചില സ്ഥലങ്ങൾ ചുവടെ നൽകുന്നു.
തിരുവനന്തപുരത്തെ ശാന്തമായ തീരദേശ നഗരമാണ് കോവളം. ഇന്ത്യയിലെ ഏറ്റവും മികച്ച ബീച്ചുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന കോവളം ബീച്ചാണ് ഇവിടെയുള്ളത്. മഴക്കാലത്ത് ബീച്ച് സന്ദർശിക്കുന്നതിൽ ഒരു റിസ്ക് ഫാക്ടറുണ്ടെങ്കിലും കോവളം മനോഹരമായ ഒരു അനുഭവമാണ്.
കേരളത്തിൽ ഏറ്റവും മികച്ച കായൽ ടൂറിസകേന്ദ്രമാണ് ആലപ്പുഴ. 'കിഴക്കിൻ്റെ വെനീസ്' എന്ന വിളിപ്പേരുള്ള ഇവിടെ തോണികളും ഫ്ലോട്ടിംഗ് സ്റ്റോറുകളും നിറഞ്ഞ വിപുലമായ ജലപാത ശൃംഖലയുമുണ്ട്. മഴക്കാലത്ത് കായലിലൂടെ ഒരു ഹൗസ്ബോട്ട് യാത്ര അടിപൊളിയായിരുക്കും.
ഇന്ത്യയിലെ ഏറ്റവും മനോഹരമായ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിൽ ഒന്നാണ് പെരിയാർ വനത്താൽ സമ്പന്നമായ തേക്കടി. ജംഗിൾ നൈറ്റ് പട്രോളിംഗ്, ബാംബൂ റാഫ്റ്റിംഗ് ഉൾപ്പെടെ മൺസൂൺ ടൂറിന് പറ്റിയ ഏറ്റവും മികച്ച ഒരു സ്പോട്ടാണ് തേക്കടി.
മഴക്കാലത്ത് ഒരു യാത്രയ്ക്ക് അനുയോജ്യമായ സ്ഥലമാണ് ബേക്കൽ. മനോഹരമായ കോട്ടകൾ, സ്റ്റൈലിഷ് ബീച്ചുകൾ, ഗാംഭീര്യം നിറഞ്ഞ പച്ചപ്പ് നിറഞ്ഞ മലനിരകൾ എന്നിവയാൽ സമ്പുഷ്ടമായ ബേക്കലിലേക്ക് ഒരു യാത്ര ഉറപ്പായും പ്ലാൻ ചെയ്യുക.
ജൈവവൈവിധ്യത്താൽ സമ്പന്നമായ വാഗമണ്ണിൽ മഴക്കാലത്ത് സന്ദർശിക്കാൻ ഇഷ്ടപ്പെടുന്ന ഒരുപാട് യാത്രികരുണ്ട്. മഴയുടെ സ്പർശം പ്രകൃതിയെ മുഴുവൻ സ്വപ്നതുല്യമാക്കുന്ന ഇവിടെ സന്തോഷം കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഇടമാണ്.
തൃശൂർ ജില്ലയിൽ പശ്ചിമഘട്ട മലനിരയിലെ 80 അടിയിലധികം ഉയരമുള്ള കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് അതിരപ്പിള്ളി. സമൃദ്ധമായ സസ്യജാലങ്ങളും വെള്ളച്ചാട്ടവുമായി മൺസൂൺ കാലത്ത് കേരളത്തിൽ സന്ദർശിക്കാൻ പറ്റിയ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണിത്.
മഴക്കാലത്ത് മികച്ച കാലാവസ്ഥയും വനത്തിനുള്ളിലും ട്രീഹൗസിലുമുള്ള താമസം തുടങ്ങിയ ആസ്വദിക്കാൻ പറ്റിയ സ്ഥലമാണ് വയനാട്. വനത്താൽ ചുറ്റപ്പെട്ട നിരവധി റിസോർട്ടുകളും താമസസ്ഥലങ്ങളും വയനാട്ടിൽ ലഭ്യമാണ്.