ഇൻസ്റ്റഗ്രാമിലെ തന്റെ പോസ്റ്റുകൾക്ക് മോശം കമ്മന്റുമായി എത്തുന്നവർക്ക് മറുപടി നൽകിയിരിക്കുകയാണ് നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണ.
തന്റെ പുത്തൻ ചില ചിത്രങ്ങൾക്കൊപ്പം അഹാന ക്യാപ്ഷനായാണ് നെഗറ്റീവ് കമ്മന്റുകൾക്കെതിരെ പ്രതികരിച്ചിരിക്കുന്നത്. പോസ്റ്റ് ഇതിനോടകം തന്നെ ശ്രദ്ധ നേടുകയാണ്.
തനിക്ക് വരുന്ന മോശം കമ്മന്റ്സുകൾ കാണുമ്പോൾ അവരോട് പുച്ഛമാണ് തോനുന്നത് എന്നാണ് അഹാന ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് കുറിച്ചത്.
My reaction to “certain” comments on social media #UltimatePucham എന്നാണ് അഹാന ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
അഹാനയുടെ ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് കമ്മന്റുകളാണ് എത്തുന്നത്. ഞങ്ങൾക്കും ഇതൊക്കെ കാണുമ്പോൾ തോനുന്നത് പുച്ഛം എന്നാണ് ആരാധകരുടെ കമ്മന്റ്.