വളരെ ചെറിയ കാലത്തിനുള്ളിൽ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നമിത പ്രമോദ്.
വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്തു കൊണ്ടാണ് നമിത അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.
അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിൽ നമിത ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.
ട്രാഫിക് എന്ന മലയാള ചിത്രത്തിലൂടെയാണ് നമിത സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നമിത ആദ്യമായി നായികയായത്.
വൈകാതെ തന്നെ ദിലീപിന്റെ നായികയായി സൗണ്ട് തോമ എന്ന ചിത്രത്തിൽ നമിത തിളങ്ങി.
കുഞ്ചാക്കോ ബോബൻ നായകനായ പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിലെ നമിതയുടെ പ്രകടനം ശ്രദ്ധേയമായി.
സോഷ്യൽ മീഡിയയിൽ നമിത പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളും അതിവേഗം വൈറലാകാറുണ്ട്.