ക്രിക്കറ്റിൽ ബാറ്റ്സ്മാൻമാർ ആകെ നേടിയ റണ്ണിനെ അവർ പുറത്തായതിൻ്റെ എണ്ണം കൊണ്ട് ഹരിക്കുമ്പോൾ ലഭിക്കുന്നതാണ് ഒരു കളിക്കാരൻ്റെ ബാറ്റിംഗ് ശരാശരി. 2023ന് ശേഷം ഏറ്റവും ഉയർന്ന ബാറ്റിംഗ് ശരാശരിയുള്ള ബാറ്റ്സ്മാൻമാർ ആരോക്കെയാണെന്ന് നോക്കാം.
പാകിസ്ഥാൻ്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ മുഹമ്മദ് റിസ്വാൻ 52 ഇന്നിങ്സിൽ നിന്ന് 2238 റൺസ് 60.48 ശരാശരിയിൽ സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ത്യൻ മുൻ നായകനും സൂപ്പർ ബാറ്റ്സ്മാനുമായ വിരാട് കോഹ്ലി 52 ഇന്നിങ്സിൽ നിന്ന് 50 ശരാശരിയിൽ 2350 റൺസ് സ്വന്തമാക്കിയിട്ടുണ്ട്.
ഇംഗ്ലണ്ട് മുൻ നായകനും ബാറ്റ്സ്മാനുമായ ജോ റൂട്ട് 47 ഇന്നിങ്സിൽ നിന്ന് 48.55 ശരാശരിയിൽ 2088 റൺസാണ് ഈ കാലയളവിൽ സ്വന്തമാക്കിയത്.
ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ്മ 65 ഇന്നിങ്സിൽ നിന്ന് 2796 റൺസ് 46.6 ശരാശരിയിൽ സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ത്യൻ യുവതാരവും ഓപ്പണിംഗ് ബാറ്റ്സ്മാനുമായ ശുഭ്മാൻ ഗിൽ 75 ഇന്നിങ്സിൽ നിന്ന് 44.40 ശരാശരിയിൽ 2975 റൺസാണ് സ്വന്തമാക്കിയത്.
ഓസ്ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ മാർഷ് 57 ഇന്നിങ്സിൽ നിന്ന് 2161 റൺസ് 44.10 ശരാശരിയിൽ സ്വന്തമാക്കിയിട്ടുണ്ട്.
ശ്രീലങ്കയുടെ ടോപ്പ് ഓർഡർ യുവ ബാറ്റ്സ്മാൻ പത്തും നിസ്സാങ്ക 61 ഇന്നിങ്സിൽ നിന്ന് 43.60 ശരാശരിയിൽ 2396 റൺസ് ഈ കാലയളവിൽ സ്വന്തമാക്കിയിട്ടുണ്ട്.