ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പുറത്തായ നാണക്കേടിലാണ് പാകിസ്താന് ടീം
പുറത്താകലിന് പിന്നാലെ പാക് ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പരിശീലകന് ഗാരി കേസ്റ്റണ് രംഗത്തെത്തി
കളിക്കാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്നും ചില കളിക്കാര്‍ പരസ്പരം സംസാരിക്കുക പോലുമില്ലെന്നും കേസ്റ്റണ് പറഞ്ഞു
പേരിന് ഒരു ടീം മാത്രമാണ് പാകിസ്താനെന്നും പരസ്പര പിന്തുണയ്ക്കോ സമവായത്തിനോ അവിടെ സ്ഥാനമില്ലെന്നും കേസ്റ്റണ് കൂട്ടിച്ചേര്‍ത്തു
പാക് ടീമില്‍ ഓരോ കളിക്കാരനും അവരവരുടേതായ മുന്‍ഗണനകള്‍ ഉണ്ടെന്നും ഗാരി കേസ്റ്റണ് വ്യക്തമാക്കി
പല ടീമുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇതുപോലെ ഒരു ടീമിനെ കണ്ടിട്ടില്ലെന്നും ഗാരി കേസ്റ്റണ് പറയുന്നു
പല താരങ്ങള്‍ക്കും ഫിറ്റ്നസിന്റെ കാര്യത്തില്‍ നിലവാരമില്ലെന്ന വിമർശനവും ഗാരി കേസ്റ്റൺ ഉയർത്തി
മോശം ബാറ്റിംഗാണ് ലോകകപ്പിൽ നിന്ന് പുറത്താകാന്‍ കാരണമെന്നും കേസ്റ്റണ് ചൂണ്ടിക്കാട്ടി