Budh Rashi Parivartan 2022: ബുദ്ധി, യുക്തി, ബിസിനസ്സ്, സമ്പത്ത് എന്നിവയുടെ കാരകനായ ബുധൻ രാശിചക്രം മാറുമ്പോഴെല്ലാം സാധാരണപോലെ 12 രാശികളേയും ബാധിക്കും. ഇന്നലെ ആഗസ്റ്റ് 21 ന് ബുധൻ കന്നി രാശിയിൽ പ്രവേശിച്ചു. 2022 ഒക്ടോബർ 26 വരെ ഈ രാശിയിൽ തുടരും. ബുധന്റെ ഈ രാശിമാറ്റം 4 രാശിക്കാർക്ക് വളരെയധികം ശുഭകരമായിരിക്കും. ഇവർക്ക് തൊഴിൽ-ബിസിനസ്സുകളിൽ വലിയ നേട്ടമുണ്ടാക്കാൻ സാധിക്കും. അത് ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം.
Also Read: Budh Gochar 2022: ഈ 4 രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ തുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം!
ഇടവം (Taurus): കന്നിരാശിയിൽ ബുധന്റെ പ്രവേശനം ഇടവ രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇവരുടെ ജോലിയിൽ മാറ്റമുണ്ടാകാണ് സാധ്യത. ഏറെ നാളായി കാത്തിരുന്ന കരിയറിലെ മാറ്റം ഇനി ആ ആഗ്രഹം സഫലമാക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. വരുമാനം വർദ്ധിക്കും. ബിസിനസ്സിലെ നിക്ഷേപത്തിൽ നിന്ന് ലാഭമുണ്ടാക്കും. സഖ്യകക്ഷികൾ നിങ്ങളെ പിന്തുണയ്ക്കും. പൂർവികരുടെ വ്യാപാര സ്വത്തുക്കളിൽ നിന്ന് ലാഭമുണ്ടാകും.
മിഥുനം (Gemini): ബുധന്റെ ഈ സംക്രമണം മിഥുന രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും. പുതിയ ബിസിനസ് തുടങ്ങാനും വീട് വാങ്ങാനും പണിയാനും പറ്റിയ സമയമാണ്. പുതിയ കാർ വാങ്ങാണ് സാധ്യത. പുതിയ ജോലി ഓഫർ ലഭിക്കും. കിട്ടാതിരുന്ന പണം കണ്ടെത്തും. ദാമ്പത്യ ജീവിതം നല്ലതായിരിക്കും.
Also Read: കുരങ്ങന്മാരുടെ കയ്യിൽ മദ്യക്കുപ്പി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
ചിങ്ങം (Leo): ചിങ്ങം രാശിയിലെ ബുധന്റെ മാറ്റം ജോലിയിൽ വൻ പുരോഗതി നൽകും. നിങ്ങൾക്ക് എന്തെങ്കിലും പുതിയ ജോലി ആരംഭിക്കാൻ ആഗ്രഹമുണ്ടെങ്കിൽ, അതിനുള്ള നല്ല സമയമാണിത്. സർക്കാർ ജോലി ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് കഠിനമായി തയ്യാറെടുക്കണം. നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കും.
കന്നി (Virgo): ബുധൻ രാശി മാറി കന്നി രാശിയിൽ പ്രവേശിക്കുന്നത് ഈ രാശിക്കാർക്ക് കൂടുതൽ സ്വാധീനം ലഭിക്കും. അടുത്ത 2 മാസങ്ങൾ ഈ രാശിക്കാരുടെ ജോലിയ്ക്ക് അനുകൂലമായിരിക്കും. ഒരു പുതിയ ജോലി ഓഫർ ലഭിക്കും. അവിവാഹിതർക്ക് പങ്കാളിയെ ലഭിക്കും. ബിസിനസ്സിൽ ലാഭമുണ്ടാകും. വസ്തുവകകളിൽ നിക്ഷേപിക്കാൻ നല്ല സമയമാണ്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...