Horoscope March 29: ഇന്നത്തെ നിങ്ങളുടെ തൊഴിൽ സംബന്ധമായ മാറ്റങ്ങൾ ഇവയൊക്കെയാണ്

രാജ്യത്തിന് പുറത്ത് നിങ്ങളുടെ ബിസിനസ്സ് ആരംഭിക്കുന്നതിനോ വിപുലീകരിക്കുന്നതിനോ ഉള്ള നല്ല സമയമാണിത്

Written by - Zee Malayalam News Desk | Last Updated : Mar 29, 2022, 06:51 AM IST
  • ഇന്ന് നിങ്ങൾക്ക് ചെറിയ തോതിലെങ്കിലും ക്ഷീണം അനുഭവപ്പെടാൻ സാധ്യതയുണ്ട്
  • കൂടുതൽ നേതൃത്വപരമായ ജോലികൾ തിരഞ്ഞെടുക്കേണ്ട സമയമാണിത്
  • വ്യക്തിജീവിതത്തിൽ സമ്മർദ്ദം കുറയുന്ന സമയം കൂടിയാണിത്
Horoscope March 29: ഇന്നത്തെ നിങ്ങളുടെ തൊഴിൽ സംബന്ധമായ മാറ്റങ്ങൾ ഇവയൊക്കെയാണ്

മേടം

തൊഴിൽപരമായ പുരോഗതികൾ പ്രതീക്ഷിക്കുന്നു. രാജ്യത്തിന് പുറത്ത് നിങ്ങളുടെ ബിസിനസ്സ് ആരംഭിക്കുന്നതിനോ വിപുലീകരിക്കുന്നതിനോ ഉള്ള നല്ല സമയമാണിത്. പങ്കാളികൾ ഉൾപ്പെടുന്ന ബിസിനസ്സ് സംരംഭങ്ങൾ ഗുണം ചെയ്യും.

ഇടവം

ഇക്കാലത്ത് യാത്ര ചെയ്യാനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തുക. സാമൂഹികമായി ഏറെ നേട്ടം ഉണ്ടാക്കാൻ പറ്റിയ ദിവസമാണിത്. ഈ ഘട്ടം പരമാവധി പ്രയോജനപ്പെടുത്തുകയും എല്ലാവരേയും ഒപ്പം കൂട്ടുകയും ചെയ്യാം.

മിഥുനം

പുത്തൻ സാധ്യതകൾ തേടുന്നതിനുള്ള മികച്ച  സമയം കൂടിയാണിത്. വിദേശത്ത് ജോലി ചെയ്യുന്ന/ജോലി തേടുന്ന ഒരു  പ്രൊഫഷണൽ എന്ന നിലയിൽ, നിങ്ങൾക്ക് എറ്റവും നല്ല കാര്യങ്ങൾ തന്നെ കേൾക്കാം. തൊഴിലാളികളുടെ നൈപുണ്യ വികസനം  മെച്ചപ്പെടുന്ന സമയമാണിത്. പുതിയ എന്തെങ്കിലും പഠിക്കുന്നതിനായും പറ്റിയ സമയമാണിത്.

കർക്കടകം

കർക്കടക രാശിക്കാർ കഠിനാധ്വാനം തുടരുക നിങ്ങൾക്ക് മികച്ച പ്രതിഫലം ലഭിക്കും. ചുമതലയിൽ പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിച്ചാൽ, ശാന്തവും വേർപിരിഞ്ഞതുമായ പെരുമാറ്റം നിലനിർത്താൻ കഴിയും. ജോലിയോട് നിങ്ങൾക്ക് വൈകാരികമായി അടുപ്പം തോന്നിയേക്കില്ല. എങ്കിലും ജോലിയിൽ മുടക്കം വരാതിരിക്കാൻ ശ്രദ്ധിക്കുക.

ചിങ്ങം

ഭാഗ്യവശാൽ, നിങ്ങളുടെ കഠിനാധ്വാനം ഫലം കണ്ടു തുടങ്ങും. സാമ്പത്തിക ഭദ്രതയിലോ നിക്ഷേപ തീരുമാനങ്ങളിലോ നിങ്ങൾ കൈവരിച്ച പുരോഗതി നിങ്ങൾക്ക് ആത്മവിശ്വാസം നൽകിയേക്കാം. വീട് പുനർ നിർമ്മാണം അടക്കം എല്ലാത്തിനും പറ്റിയ സമയമാണിത്. നിങ്ങളുടെ വ്യക്തിജീവിതത്തിലെ പ്രധാന ചുമതലകളും ഏറ്റെടുക്കും.

കന്നി

വ്യക്തിജീവിതത്തിൽ സമ്മർദ്ദം കുറയുന്ന സമയമാണിത്. ദിവസത്തിൻറെ പകുതിയിൽ തൊഴിൽ മേഖലയിൽ നിങ്ങൾക്ക് വ്യത്യസ്തമായി എന്തുചെയ്യാൻ കഴിയും, നിങ്ങളുടെ പ്രചോദനം എന്തെല്ലാം തുടങ്ങി സ്വന്തമായി എന്തുചെയ്യാനാകുമെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം. 

തുലാം രാശി

കൂടുതൽ നേതൃത്വപരമായ റോളുകൾ സ്വീകരിക്കുന്നതിനുള്ള സമയമാണിത്. ജോലിയിൽ നിങ്ങൾ നിങ്ങളുടെ സ്വന്തം ശൈലി കണ്ടെത്തും. നിങ്ങളുടെ അഭിലാഷങ്ങൾ മുതിർന്നവരുമായി പങ്കിടുകയും മുന്നോട്ടുള്ള വഴിയിൽ അവരുടെ ഉപദേശം സ്വീകരിക്കുകയും ചെയ്യുക.

വൃശ്ചികം

ഒരു പക്ഷെ മറ്റുള്ളവർ നിങ്ങളിൽ നിന്നും സഹായം പ്രതീക്ഷിച്ചേക്കാം. ജോലികൾ പൂർത്തിയാക്കുന്നതിൽ നിങ്ങൾ പ്രധാന പങ്കുവഹിച്ചേക്കാം. നിങ്ങളുടെ പരിശ്രമങ്ങൾ ഒരിക്കലും ചെറുതായി കാണില്ല

ധനു രാശി

ഇന്നത്തെ ദിവസം വെറുതെ എന്തെങ്കിലും തീരുമാനം എടുത്ത് സ്വയം മുന്നോട്ട് പോകരുത്. ശക്തമായ പല ചിന്തകളും ഉള്ളിൽ ഉണ്ടാവുമെങ്കിലും തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് വരും വരായ്കയെക്കുറിച്ച് ഉറപ്പായും ചിന്തിക്കണം. യഥാർത്ഥ അവസ്ഥ കൂടി പരിഗണിച്ച് വേണം തീരുമാനം എടുക്കാം. പ്രത്യേകിച്ച് ജോലിസ്ഥലത്ത്. 

മകരം

ഇന്ന് നിങ്ങൾക്ക് ചെറിയ തോതിലെങ്കിലും ക്ഷീണം അനുഭവപ്പെടാൻ സാധ്യതയുണ്ട്. ജോലിയിൽ നിന്ന് ഒരു ദിവസം അവധിയെടുക്കാൻ നിങ്ങൾക്ക് തോന്നിയേക്കാം. കൃത്യമായ ഇടവേളകൾ കണക്കാക്കി ജോലി ചെയ്യുകയാണ് വേണ്ടത്. ഔദ്യോഗിക ജോലികൾ കാര്യക്ഷമതയോടെയും ഉത്സാഹത്തോടെയും നിർവ്വഹിക്കാൻ ഇത് നിങ്ങളെ സഹായിക്കും.

കുംഭം

ഏതെങ്കിലും അവസരം ലഭിക്കുമ്പോൾ നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾ എല്ലാവരുമായി പങ്കിടുക. അധ്യാപകനായോ, ഉപദേഷ്ടാവായോ ഇന്ന് നിങ്ങൾക്ക് പ്രവർത്തിക്കേണ്ടി വന്നേക്കാം. നിങ്ങളുടെ ഓഫീസിലെ ആർക്കെങ്കിലും ഒരു നടപടിക്രമത്തിന്റെ വിശദാംശങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടായേക്കാം.നിങ്ങളുടെ ജീവിതാനുഭവങ്ങൾ നിങ്ങൾക്ക് സവിശേഷമായ ഒരു കാഴ്ചപ്പാട് നൽകും.

മീനം

ഏറെ നാളായി മുടങ്ങിക്കിടന്ന പല പദ്ധതികളും ഒടുവിൽ യാഥാർഥ്യമാകും. ജോലിക്കായി നിങ്ങളെ മറ്റൊരു സ്ഥലത്തേക്ക് സ്ഥലം മാറ്റാൻ സാധ്യതയുണ്ട്. നിങ്ങളുടെ ജോലികൾ മേലധികാരികൾ കൂടുതൽ ശ്രദ്ധിക്കുന്ന സമയമാണ് അത് കൊണ്ട് തന്നെ നന്നായി ജോലി ചെയ്യാൻ ശ്രമിക്കുക.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News