Aries Zodiac Sign: ജ്യോതിഷ പ്രകാരം എല്ലാ രാശികൾക്കും അതിന്റേതായ ഗ്രഹമുണ്ട്. ഈ ഗ്രഹത്തെ ശക്തമായി നിലനിർത്തിയാൽ നിങ്ങൾക്ക് എല്ലാ ജോലികളിലും വിജയം കൈവരിക്കാൻ കഴിയും. ഇന്ന് നമുക്ക് ആദ്യത്തെ രാശിയായ മേടം രാശിയെ കുറിച്ച് അറിയാം. അതിന്റെ മേട രാശിയുടെ ചിഹ്നം ആടിൻറെ കൊമ്പാണ് . ജ്യോതിഷപ്രകാരം നക്ഷത്രങ്ങൾ തുടങ്ങുന്നത് മേടത്തിൽ നിന്നാണ്. ചു, ചെ, ചോ, ല, ലീ, ലു, ലെ, ലോ, ആ എന്നീ പേരുകളിൽ ആരംഭിക്കുന്ന ആളുകളുടെ രാശിയാണ് ഏരീസ് എന്ന് പറയാം.
Also Read: Sun Transit 2022: ജൂൺ 15 മുതൽ ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും!
മേട രാശിയുടെ അധിപൻ ആരെന്നറിയാം
മേട രാശിയുടെ അധിപൻ ചൊവ്വയാണ്. ധൈര്യം, ശക്തി, ബുദ്ധി, ഊർജ്ജം, രക്തം, സാങ്കേതികവിദ്യ എന്നിവയുടെ സൂചകമായി ചൊവ്വയെ കണക്കാക്കുന്നു. സൂര്യൻ, ചന്ദ്രൻ, വ്യാഴം എന്നിവയുമായി ചൊവ്വയ്ക്ക് നല്ല സൗഹൃദമാണ്. ഇത്തരമൊരു സാഹചര്യത്തിൽ മേടം രാശിക്കാരുടെ ജാതകത്തിൽ ചൊവ്വ ശുഭസ്ഥാനത്ത് നിന്നാൽ ആ വ്യക്തിക്ക് എല്ലാ ജോലികളിലും വിജയം ലഭിക്കും. ധനത്തിന് ഒരു കുറവുമുണ്ടാവില്ല. ചൊവ്വ ശുഭസ്ഥാനത്ത് ആണെങ്കിൽ നിങ്ങൾക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം കൂടി ലഭിക്കും. ചൊവ്വയുടെ ശത്രു ഗ്രഹം ബുധനാണ്.
Also Read: കണ്ണും കണ്ണും... ഗസ്റ്റുകളുടെ മനംകവർന്ന് വധുവരന്മാരുടെ ക്യൂട്ട് എക്സ്പ്രെഷൻ!
ചൊവ്വയെ ശക്തിപ്പെടുത്താനുള്ള ഉപായങ്ങൾ നോക്കാം
ചൊവ്വയെ ബലപ്പെടുത്താൻ ജ്യോതിഷത്തിൽ പല പരിഹാരങ്ങളും പറഞ്ഞിട്ടുണ്ട്. ഇവ സ്വീകരിക്കുന്നതിലൂടെ മംഗളകരമായ ഫലങ്ങൾ നിങ്ങൾക്ക് ലഭിക്കും.
>> ചൊവ്വാഴ്ച ഹനുമാൻജിയെ ആരാധിക്കുക.
>> ചൊവ്വാഴ്ച, ഹനുമാൻ ജിയെ പ്രീതിപ്പെടുത്താൻ കടല അർപ്പിക്കുക.
>> ചൊവ്വയെ ബലപ്പെടുത്താൻ ചൊവ്വയുടെ രത്നമായ പവിഴം ധരിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ചൊവ്വയുടെ ശുഭഫലങ്ങളുടെ നേട്ടം വർദ്ധിക്കുന്നു.
Also Read: Viral Video: കളി ആനയോട്.. കിട്ടി കിടിലം പണി..! വീഡിയോ വൈറൽ
>> ചൊവ്വയുടെ ഐശ്വര്യം വർധിക്കാൻ സുന്ദരകാണ്ഡം പാരായണം ചെയ്യുന്നതും ബജ്‌റംഗ് ബാൺ ചൊല്ലുന്നതും ഗുണം ചെയ്യും.
>> ചൊവ്വയുടെ ബലം ലഭിക്കാനും ശുഭഫലങ്ങൾ ലഭിക്കാനും പശുക്കൾക്ക് കാലിത്തീറ്റ നൽകുന്നത് ഉത്തമമെന്നാണ് പറയുന്നത്.
>> മചൊവ്വയുടെ അശുഭദോഷങ്ങൾ അകറ്റാൻ മധുരമുള്ള തന്തൂരി റൊട്ടി ദാനം ചെയ്യാം.
>> ജ്യോതിഷ പ്രകാരം ഒഴുകുന്ന വെള്ളത്തിൽ മധുരമുള്ള വെണ്ണ ഒഴിച്ചാൽ ശുഭ ഫലങ്ങൾ നൽകുമെന്നാണ്. വ്യക്തിയ്ക്ക് പണത്തിന് ഒരു കുറവുമുണ്ടാവില്ല ഒപ്പം ലക്ഷ്മീദേവിയുടെ അനുഗ്രഹവും ഉണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...