Saturday Plant Remedies: ശനിയാഴ്ച ഈ ചെടി ദാനം ചെയ്താൽ കോടീശ്വരനാകും; ഐശ്വര്യ ദേവത നിങ്ങളെ കനിഞ്ഞ് അനു​ഗ്രഹിക്കും

Astro News: വൃക്ഷലതാദികളെ ആരാധിക്കുന്നതിലൂടെ ദേവപ്രീതി ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. പല സസ്യങ്ങളും വളരെ പവിത്രമായാണ് കണക്കാക്കപ്പെടുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 20, 2024, 10:51 AM IST
  • രാവണനോട് യുദ്ധം ചെയ്യുന്നതിന് മുമ്പ് ശ്രീരാമൻ ആരാധിച്ചിരുന്നുവെന്ന് വിശ്വസിക്കുന്ന ഒരു മരമാണ് ഷാമി
  • അക്കേഷ്യ പോളികാന്ത വിൽഡ് എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം
  • ഹിന്ദിയിൽ ഷാമി എന്നും മലയാളത്തിൽ കരിങ്ങാലി എന്നും ഇത് അറിയപ്പെടുന്നു
Saturday Plant Remedies: ശനിയാഴ്ച ഈ ചെടി ദാനം ചെയ്താൽ കോടീശ്വരനാകും; ഐശ്വര്യ ദേവത നിങ്ങളെ കനിഞ്ഞ് അനു​ഗ്രഹിക്കും

ഹിന്ദുമത​ഗ്രന്ഥങ്ങളിൽ നിരവധി വൃക്ഷങ്ങളെക്കുറിച്ചും ചെടികളെക്കുറിച്ചും പരാമർശിച്ചിട്ടുണ്ട്. ഇവയെ വിശുദ്ധ സസ്യങ്ങളായി കണക്കാക്കപ്പെടുന്നു. ഇത്തരം വൃക്ഷലതാദികളെ ആരാധിക്കുന്നതിലൂടെ ദേവപ്രീതി ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. പല സസ്യങ്ങളും വളരെ പവിത്രമായാണ് കണക്കാക്കപ്പെടുന്നത്. ശനിദോഷം നീക്കാനും അനു​ഗ്രഹങ്ങൾ ലഭിക്കാനും ഈ ചെടികൾ സഹായിക്കും. ഇതിനെക്കുറിച്ച് കൂടുതലായി അറിയാം.

രാവണനോട് യുദ്ധം ചെയ്യുന്നതിന് മുമ്പ് ശ്രീരാമൻ ആരാധിച്ചിരുന്നുവെന്ന് വിശ്വസിക്കുന്ന ഒരു മരമാണ് ഷാമി. അക്കേഷ്യ പോളികാന്ത വിൽഡ് എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. ഹിന്ദിയിൽ ഷാമി എന്നും മലയാളത്തിൽ കരിങ്ങാലി എന്നും ഇത് അറിയപ്പെടുന്നു. ഈ വൃക്ഷത്തെ ആരാധിച്ച് യുദ്ധത്തിന് പുറപ്പെട്ട് ശ്രീരാമൻ വിജയം നേടിയെന്നാണ് വിശ്വാസം. ശിവനെ ആരാധിക്കുന്നതിലും കരിങ്ങാലി വൃക്ഷത്തിന്റെ ഇലകൾ ഉപയോ​ഗിക്കാറുണ്ടെന്നാണ് വേദങ്ങളിൽ പറയുന്നത്. ശനിയാഴ്ച ദിവസം ഈ വൃക്ഷം ദാനം ചെയ്യുന്നത് ഐശ്വര്യം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നു.

ALSO READ: സ്വപ്നത്തിൽ പാമ്പിനെ കണ്ടോ? ഭാ​ഗ്യമാണോ പ്രതിസന്ധിയാണോ നിങ്ങളെ കാത്തിരിക്കുന്നത്?

സനാതന ധർമ്മം അനുസരിച്ച് കരിങ്ങാലി ചെടിയെ വിശുദ്ധമായി കണക്കാക്കുന്നു. ശനിദേവനെ പ്രീതിപ്പെടുത്താൻ ഈ വൃക്ഷം സഹായിക്കും. ശനിയാഴ്ച ഈ വൃക്ഷം ദാനം ചെയ്യുന്നത് സന്തോഷവും ഐശ്വര്യവും നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് ജീവിതത്തിൽ സന്തോഷം കൊണ്ടുവരികയും ലക്ഷ്മീ ദേവിയുടെ അനു​ഗ്രഹം നേടിത്തരുകയും ചെയ്യുന്നു. കരിങ്ങാലി വൃക്ഷം ദാനം ചെയ്യുന്നത് സ്വർണത്തിന് തുല്യമായാണ് കണക്കാക്കുന്നത്. ജീവിതത്തിലെ തടസങ്ങളിൽ നിന്ന് മോചനം ലഭിക്കുന്നു. ശനിദോഷങ്ങളിൽ നിന്ന് മോചനം ലഭിക്കുന്നു.

ഈ വൃക്ഷം ദാനം ചെയ്യുന്നതിലൂടെ ശനിദോഷം നീങ്ങുന്നതിനൊപ്പം ലക്ഷ്മീദേവി പ്രസാദിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. കരിങ്ങാലി വൃക്ഷം ശനിയാഴ്ച ദാനം ചെയ്യുന്നത് ലക്ഷ്മീദേവിയുടെ അനു​ഗ്രഹം ലഭിക്കാനും സമ്പത്തും ഐശ്വര്യവും വർധിക്കാനും ഇടയാക്കും. ലക്ഷ്മീദേവിയുടെ അനു​ഗ്രഹത്താൽ ജീവിതത്തിലെ സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് മോചനം ലഭിക്കുന്നു. വീട്ടിൽ സന്തോഷവും ഐശ്വര്യവും നിറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News