7th Pay Commission: ജൂലൈ 1 മുതൽ കേന്ദ്ര ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 28% ഡിയർനസ് അലവൻസ് ലഭിക്കുമെന്ന് തീരുമാനമായിട്ടുണ്ട്. ഇതിനായി കേന്ദ്രസർക്കാർ പച്ചക്കൊടി നാട്ടിയിട്ടുണ്ട്.
അതായത് ആഗസ്റ്റ് മുതൽ ഈ കേന്ദ്ര ജീവനക്കാരുടെ ശമ്പളം വർദ്ധിക്കും. ഇത് മാത്രമല്ല ജീവനക്കാരുടെ എച്ച്ആർഎയും (HRA) സർക്കാർ വർദ്ധിപ്പിച്ചിട്ടുണ്ട്. അതായത് ആഗസ്റ്റിലെ ശമ്പളം Double Bonanza ആയി ലഭിക്കും.
ഡിഎ കൂടാതെ ജീവനക്കാരുടെ എച്ച്ആർഎയും വർദ്ധിച്ചു (Apart from DA, HRA of employees also increased)
ഡിയർനസ് അലവൻസ് (DA) വർദ്ധിപ്പിക്കുന്നതിനൊപ്പം കേന്ദ്ര ജീവനക്കാരുടെ ഭവന വാടക അലവൻസ് വർദ്ധിപ്പിക്കാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. യഥാർത്ഥത്തിൽ നിയമമനുസരിച്ച് എച്ച്ആർഎ വർദ്ധിപ്പിച്ചതിന്റെ കാരണം ഡിയർനസ് അലവൻസ് 25% കവിഞ്ഞുവെന്നത് കൊണ്ടാണ്.
അതുകൊണ്ടാണ് കേന്ദ്രസർക്കാർ ഭവന വാടക അലവൻസും 27 ശതമാനമായി ഉയർത്തിയത്. ചെലവ് വകുപ്പ് 2017 ജൂലൈ 7 ന് ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിൽ ഡിയർനസ് അലവൻസ് 25% കവിയുമെന്ന് പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ HRA യും പുതുക്കും. ജൂലൈ 1 മുതൽ ഡിയർനസ് അലവൻസ് 28% ആയി ഉയർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ HRA യും പരിഷ്കരിക്കേണ്ടത് ആവശ്യമാണ്.
Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാരുടെ പ്രതിമാസ ശമ്പളം 30,000 രൂപ വരെ വർദ്ധിക്കാം!
എച്ച്ആർഎ നഗരം അനുസരിച്ച് വ്യത്യാസപ്പെടും (HRA will vary by city)
സർക്കാർ ഉത്തരവ് പ്രകാരം HRA നഗരങ്ങൾ അനുസരിച്ച് മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. അവ X, Y, Z എന്ന രീതിയിലാണ്. പുനരവലോകനത്തിനുശേഷം X കാറ്റഗറി നഗരങ്ങൾക്കായുള്ള എച്ച്ആർഎ അടിസ്ഥാന ശമ്പളത്തിന്റെ 27% ആയിരിക്കും, അതുപോലെ തന്നെ Y കാറ്റഗറി നഗരങ്ങൾക്കുള്ള എച്ച്ആർഎ അടിസ്ഥാന ശമ്പളത്തിന്റെ 18% ആയിരിക്കും, Z കാറ്റഗറി നഗരങ്ങൾക്ക് ഇത് അടിസ്ഥാന ശമ്പളത്തിന്റെ 9% ആയിരിക്കും.
എച്ച്ആർഎ എത്രയായിരിക്കും (how much will be the HRA)
ഒരു നഗരത്തിലെ ജനസംഖ്യ 5 ലക്ഷം കടന്നാൽ അത് Z വിഭാഗത്തിൽ നിന്ന് Y വിഭാഗത്തിലേക്ക് ഉയർത്തപ്പെടും. അതായത് അവിടെ പിന്നെ 9% എന്നതിനുപകരം, 18% HRA ലഭ്യമാകും. 50 ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങൾ X വിഭാഗത്തിൽപ്പെടുന്നു.
മൂന്ന് വിഭാഗങ്ങൾക്കും ഏറ്റവും കുറഞ്ഞ ഭവന വാടക അലവൻസ് 5400, 3600, 1800 രൂപയാണ്. Department of Expenditure ന്റെ കണക്കനുസരിച്ച് ഡിയർനസ് അലവൻസ് (DA) 50% ൽ എത്തുമ്പോൾ എച്ച്ആർഎ എക്സ്, വൈ, ഇസെഡ് നഗരങ്ങളിൽ 30%, 20%, 10% മായി കൂടും.
ഡിഎ, എച്ച്ആർഎ ഉൾപ്പെടുത്തി ശമ്പളം എത്രത്തോളം വർദ്ധിക്കും (How much will the salary increase by including DA, HRA)
ഏഴാം ശമ്പള കമ്മീഷൻ പേ മാട്രിക്സ് അനുസരിച്ച് കേന്ദ്ര സർക്കാർ ജീവനക്കാരുടെ മിനിമം അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. ഇതിൽ അടിസ്ഥാന ശമ്പളം, കിഴിവ്, അലവൻസുകൾ എന്നിവ ഉൾപ്പെടുന്നു. 18,000 അടിസ്ഥാന ശമ്പളത്തിന്റെ 17% അനുസരിച്ച്, 2021 ജൂൺ വരെ അവർക്ക് 3060 രൂപ ഡിഎ ആയി ലഭിക്കുന്നു.
2021 ജൂലൈ മുതൽ 28% ഡിയർനസ് അലവൻസ് (DA) അനുസരിച്ച് പ്രതിമാസം 5040 രൂപ ലഭിക്കും. അതായത് 1980 രൂപ (5040-3060 = 1980) പ്രതിമാസ ശമ്പളത്തിൽ കൂടുതലായി വരും. അതനുസരിച്ച് പെൻഷൻകാരുടെ പെൻഷനും തീരുമാനിക്കും. ജീവനക്കാർക്ക് അവരുടെ അടിസ്ഥാന പെൻഷൻ അനുസരിച്ച് കണക്കാക്കി നോക്കാം അവരുടെ ഡിഎ വർദ്ധിച്ച ശേഷം എത്ര ശമ്പളം ലഭിക്കുമെന്ന്.
അതായത് മിനിമം DA വർദ്ധന 5040 രൂപയും, മിനിമം HRA വർദ്ധനവ് എല്ലാ മാസവും 1800 രൂപയും ആയിരിക്കും. അതായത് ആഗസ്റ്റിൽ വരുന്ന ശമ്പളത്തിൽ 6840 രൂപ (5040 + 1800) വർദ്ധനവ് കാണും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...