7th Pay Commission DA Hike: ദീർഘകാലമായി ഡിഎ വർദ്ധന (DA Hike) ആവശ്യപ്പെട്ടുള്ള കർണാടകയിലെ ജീവനക്കാർക്ക് ഇപ്പോഴിതാ സന്തോഷ വാർത്ത നൽകിയിരിക്കുകയാണ് സർക്കാർ. ക്ഷാമബത്ത 3.75 ശതമാനം വർധിപ്പിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. സർക്കാരിന്റെ ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ജീവനക്കാരുടെ ഡിഎ 38.75 ശതമാനമായി ഉയർന്നിട്ട്. നേരത്തെ ജീവനക്കാരുടെ ഡിഎ 35 ശതമാനമായിരുന്നു. യുജിസി/എഐസിടിഇ/ഐസിഎആർ സ്കെയിൽ ലക്ചറർമാർക്കും ജുഡീഷ്യൽ ഓഫീസർമാർക്കും ഡിഎ വർദ്ധന നാല് ശതമാനം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: 7th Pay Commission: നവരാത്രിയിൽ ഈ ജീവനക്കാർക്ക് ബമ്പർ ലോട്ടറി, ഡിഎ 4% വർദ്ധിപ്പിച്ചു
1,109 കോടിയുടെ അധിക ചെലവ്
ഡിഎ വർദ്ധനവിന്റെ പ്രഖ്യാപന ശേഷം സംസ്ഥാന സർക്കാരിന് 1,109 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും. മാർച്ചിൽ ജീവനക്കാരുടെ സംഘടനകളുടെ പ്രതിഷേധത്തിന് ശേഷം മുൻ ബിജെപി സർക്കാർ അടിസ്ഥാന ശമ്പളത്തിൽ 17% വരെ ഇടക്കാല വർദ്ധനവിനെക്കുറിച്ച് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പഴയ പെൻഷൻ പദ്ധതി (OPS) പുനഃസ്ഥാപിക്കുന്നതിനെ കുറിച്ച് പഠിക്കാൻ സമിതി രൂപീകരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. രാജ്യത്തുടനീളമുള്ള സർക്കാർ ജീവനക്കാർ പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.
Also Read: 7th Pay Commission : ഇത് നവരാത്രി സമ്മാനം; ഈ സർക്കാർ ജീവനക്കാർക്ക് ശമ്പള വർധനവ്
യുപി സർക്കാരും ഡിഎ വർധിപ്പിച്ചു
ബിജെപി ഭരിക്കാത്ത പഞ്ചാബ്, രാജസ്ഥാൻ, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ പഴയ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. കേന്ദ്ര ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ/ഡിആർ കഴിഞ്ഞയാഴ്ച സർക്കാർ 4 ശതമാനം വർധിപ്പിച്ചിരുന്നു. ഇതോടൊപ്പം തന്നെ റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസും സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ യുപി സർക്കാരും ഒഡിഷ സർക്കാരും ജീവനക്കാരുടെ ഡിഎ 4 ശതമാനം വർധിപ്പിച്ചു. ദീപാവലിക്ക് മുമ്പ് ഒക്ടോബറിലെ ശമ്പളത്തിനൊപ്പം വർധിപ്പിച്ച ഡിഎ തുക നൽകാനാണ് സർക്കാർ ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.