Fixed Deposit | അധിക പലിശ എന്നാൽ അധിക വരുമാനം, എച്ച്ഡിഎഫ്സിയുടെ ബമ്പർ എഫ്ഡിയിൽ ചേർന്നില്ലേ?

സീനിയർ സിറ്റിസൺ കെയർ എഫ്‌ഡിക്കുള്ള സമയപരിധി 2024 ജനുവരി 10 വരെയുണ്ട്. നിക്ഷേപകർക്ക് ജനുവരി ആദ്യവാരം വരെ എഫ്‌ഡിയുടെ ആനുകൂല്യങ്ങൾ

Written by - Zee Malayalam News Desk | Last Updated : Dec 9, 2023, 01:32 PM IST
  • നിങ്ങൾക്ക് പലിശ ഇനത്തിൽ 0.25 ശതമാനം അധികം ലഭിക്കും
  • സീനിയർ സിറ്റിസൺ കെയർ എഫ്‌ഡിക്കുള്ള സമയപരിധി 2024 ജനുവരി 10 വരെ
  • സാധാരണ പലിശ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോൾ 0.50 ശതമാനം അധികം
Fixed Deposit | അധിക പലിശ എന്നാൽ അധിക വരുമാനം, എച്ച്ഡിഎഫ്സിയുടെ ബമ്പർ എഫ്ഡിയിൽ ചേർന്നില്ലേ?

മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നൽകുന്ന 'സീനിയർ സിറ്റിസൺ കെയർ എഫ്ഡി'യുടെ സമയപരിധി എച്ച്ഡിഎഫ്സി ബാങ്ക് വീണ്ടും നീട്ടി. ഈ FD മുതിർന്ന പൗരന്മാർക്കുള്ളതാണ്. ഇതിൽ നിക്ഷേപിച്ചാൽ നിങ്ങൾക്ക് പലിശ ഇനത്തിൽ 0.25 ശതമാനം അധികം ലഭിക്കും.

ഈ കാലയളവ് വരെ നിക്ഷേപം

സീനിയർ സിറ്റിസൺ കെയർ എഫ്‌ഡിക്കുള്ള സമയപരിധി 2024 ജനുവരി 10 വരെയുണ്ട്. നിക്ഷേപകർക്ക് ജനുവരി ആദ്യവാരം വരെ എഫ്‌ഡിയുടെ ആനുകൂല്യങ്ങൾ ലഭിക്കും .

സീനിയർ സിറ്റിസൺ കെയർ FD-യിലെ പലിശ നിരക്ക്

സീനിയർ സിറ്റിസൺ കെയർ എഫ്‌ഡിയിൽ, മുതിർന്ന പൗരന്മാർക്ക് സാധാരണ പലിശ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോൾ 0.50 ശതമാനം അധിക പലിശ ലഭിക്കും. കൂടാതെ 0.25 ശതമാനം പ്രത്യേക പലിശ നിരക്കും നൽകുന്നുണ്ട്. ഈ FD ആരംഭിക്കുന്ന നിക്ഷേപകന് ബാങ്ക് 0.75 ശതമാനം അധിക പലിശ നൽകും. സീനിയർ സിറ്റിസൺ കെയർ എഫ്ഡിക്ക് കീഴിൽ, നിക്ഷേപകർക്ക് ബാങ്ക് 7.75 ശതമാനം പലിശ നൽകും. മെച്യൂരിറ്റി കാലയളവ് 5 വർഷം

പലിശ നിരക്കുകൾ

1. 7 ദിവസം മുതൽ 29 ദിവസം വരെ -3.00 ശതമാനം
2. 30 ദിവസം മുതൽ 45 ദിവസം വരെ - 3.50 ശതമാനം
3. 46 ദിവസം മുതൽ 6 മാസം വരെ - 4.50 ശതമാനം
4. 6 മാസം ഒരു ദിവസം മുതൽ 9 മാസം വരെ - 5.75 ശതമാനം
5. 9 മാസം മുതൽ ഒരു വർഷത്തിൽ താഴെ - 6.00 ശതമാനം
6. ഒരു വർഷം മുതൽ 15 മാസത്തിൽ താഴെ - 6.60 ശതമാനം
7. 15 മാസം മുതൽ 18 മാസം വരെ - 7.10 ശതമാനം
8. 18 മാസം മുതൽ 2 വർഷം വരെ 11 മാസത്തിൽ താഴെ -7.00 ശതമാനം
9. 2 വർഷം 11 മാസം മുതൽ 35 മാസം വരെ - 7.15 ശതമാനം
10. 2 വർഷം 11 മാസം ഒരു ദിവസം - 3 വർഷം - 7.00 ശതമാനം
11. 3 വർഷം ഒരു ദിവസം മുതൽ -5 വർഷം വരെ -7.00 ശതമാനം
12. 5 വർഷം ഒരു ദിവസം മുതൽ 10 വർഷം വരെ -7.00%

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News