Gratuity: തോട്ടം തൊഴിലാളികൾക്ക് ആശ്വാസം; ഒരാഴ്ചയ്ക്കുള്ളിൽ ഗ്രാറ്റുവിറ്റി നൽകിത്തുടങ്ങും

Gratuity for plantation workers: സുപ്രീംകോടതി ഇടപെടലിനെ തുടർന്നാണ് വർഷങ്ങളായി മുടങ്ങിക്കിടന്ന ​ഗ്രാറ്റുവിറ്റി നൽകാൻ തീരുമാനമായത്. ചീഫ് പ്ലാന്റേഷൻ ഇൻസ്പെക്ടറുടെ ഓഫീസിൽ നടന്ന യോ​ഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

Written by - Zee Malayalam News Desk | Last Updated : Mar 25, 2024, 10:31 AM IST
  • ഇപ്പോൾ നൽകുന്നത് കമ്പനികൾ അം​ഗീകരിച്ച 5.4 കോടി രൂപയാണ്
  • പീരുമേട് ടീ കമ്പനി തൊഴിലാളികൾക്ക് നൽകാനുള്ള തുക അടച്ചില്ല
  • തുടർന്ന് രണ്ട് കോടി എട്ട് ലക്ഷം രൂപ സർക്കാരാണ് ലേബർ കമ്മീഷണറുടെ അക്കൗണ്ടിൽ നിക്ഷേപിച്ചത്
  • മ്ലാമല എസ്റ്റേറ്റ് ഒരു കോടി തൊണ്ണൂറ്റി രണ്ട് ലക്ഷം രൂപയും എംഎംജെ കമ്പനി ഒരു കോടി അറുപത്തി മൂന്ന് ലക്ഷം രൂപയും അടച്ചു
Gratuity: തോട്ടം തൊഴിലാളികൾക്ക് ആശ്വാസം; ഒരാഴ്ചയ്ക്കുള്ളിൽ ഗ്രാറ്റുവിറ്റി നൽകിത്തുടങ്ങും

ഇടുക്കി: ഇടുക്കിയിലെ തോട്ടം തൊഴിലാളികളുടെ ​ഗ്രാറ്റുവിറ്റി ഒരാഴ്ചയ്ക്കുള്ളിൽ നൽകിത്തുടങ്ങും. പൂട്ടിക്കിടക്കുന്ന തേയിലത്തോട്ടങ്ങളിൽ ഉൾപ്പെടെയുള്ള തൊഴിലാളികളുടെ ​ഗ്രാറ്റുവിറ്റിയാണ് നൽകുക. സുപ്രീംകോടതി ഇടപെടലിനെ തുടർന്നാണ് വർഷങ്ങളായി മുടങ്ങിക്കിടന്ന ​ഗ്രാറ്റുവിറ്റി നൽകാൻ തീരുമാനമായത്. ചീഫ് പ്ലാന്റേഷൻ ഇൻസ്പെക്ടറുടെ ഓഫീസിൽ നടന്ന യോ​ഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

ഇടുക്കിയിൽ വർഷങ്ങളായി പൂട്ടിക്കിടന്ന എംഎംജെ പ്ലാന്റേഷൻസ്, പീരുമേട് ടീ കമ്പനി, പ്രതിസന്ധിയിൽ പ്രവർത്തിക്കുന്ന മ്ലാമല എന്നീ തോട്ടങ്ങളിൽ നിന്ന് പിരിഞ്ഞുപോയ തൊഴിലാളികൾക്കാണ് ​ഗ്രാറ്റുവിറ്റി നൽകുക. ഇപ്പോൾ നൽകുന്നത് കമ്പനികൾ അം​ഗീകരിച്ച 5.4 കോടി രൂപയാണ്. പീരുമേട് ടീ കമ്പനി തൊഴിലാളികൾക്ക് നൽകാനുള്ള തുക അടയ്ക്കാത്തതിനെ തുടർന്ന് രണ്ട് കോടി എട്ട് ലക്ഷം രൂപ സർക്കാരാണ് ലേബർ കമ്മീഷണറുടെ അക്കൗണ്ടിൽ നിക്ഷേപിച്ചത്.

മ്ലാമല എസ്റ്റേറ്റ് ഒരു കോടി തൊണ്ണൂറ്റി രണ്ട് ലക്ഷം രൂപയും എംഎംജെ കമ്പനി ഒരു കോടി അറുപത്തി മൂന്ന് ലക്ഷം രൂപയും അടച്ചു. തോട്ടം തൊഴിലാളികളുടെ ​ഗ്രാറ്റുവിറ്റി കുടിശിക ആറ് മാസത്തിനകം കൊടുക്കാൻ സുപ്രീംകോടതിയുടെ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. രണ്ട് മാസം മുൻപാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

ALSO READ: എത്ര രൂപ നിങ്ങൾക്ക് ഗ്രാറ്റുവിറ്റി ലഭിക്കും? അഞ്ച് വർഷം തികയണോ?

തൊഴിലാളികളുടെ അക്കൗണ്ടിൽ ​ഗ്രാറ്റുവിറ്റി തുക നിക്ഷേപിക്കണമെന്നാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. സുപ്രീംകോടതി നിയോ​ഗിച്ച ഏകാം​ഗ കമ്മീഷന്റെ അന്വേഷണ റിപ്പോർട്ട് പരി​ഗണിച്ചായിരുന്നു കോടതി ഉത്തരവ്. കമ്മീഷൻ കണ്ടെത്തിയ ​ഗ്രാറ്റുവിറ്റി കുടിശിക തോട്ടം മാനേജ്മെന്റുകൾ നൽകിയ കണക്കിനേക്കാൾ കൂടുതലായിരുന്നു. തൊഴിലാളികൾക്ക് 28 കോടി 12 ലക്ഷത്തിലധികം രൂപ ​ഗ്രാറ്റുവിറ്റി കുടിശിക ഉണ്ടെന്നാണ് കമ്മീഷൻ കണ്ടെത്തിയത്.

ഇത് സംബന്ധിച്ച കാര്യങ്ങൾ കോടതിയുടെ പരി​ഗണനയിലാണ്. അതിനാൽ, തോട്ടം മാനേജ്മെന്റ് സമർപ്പിച്ച നൽകാനാണ് ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്. കമ്മീഷൻ സമർപ്പിച്ച തുകയാണ് ശരിയെന്ന് കണ്ടെത്തിയാൽ തോട്ടം ഉടമകൾ ബാക്കി തുക പലിശ സഹിതം നൽകണം. ഇതിന്റെ പലിശ കോടതി നിശ്ചയിക്കും. ഇന്റർനാഷണൽ യൂണിയൻ ഓഫ് ഫുഡ് അ​ഗ്രികൾച്ചറൽ ആന്റ് അഥേഴ്സ് എന്ന സം​ഘടന നൽകിയ ഹർജിയിലാണ് ​ഗ്രാറ്റുവിറ്റി വിഷയത്തിൽ കോടതി ഇടപെട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News